CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 40 Minutes 18 Seconds Ago
Breaking Now

ഷിക്കാഗോയില്‍ തെലങ്കാന സ്വദേശിയായ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ്

മൂന്ന് മാസം മുമ്പാണ് ഇയാള്‍ അമേരിക്കയിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ട്.

തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ നിന്നുള്ള എംബിഎ വിദ്യാര്‍ഥി സായ് തേജ (22) ഷിക്കാഗോയില്‍ വെടിയേറ്റ് മരിച്ചു. പെട്രോള്‍ പമ്പില്‍ വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റ് സായ് തേജ മരിച്ചത്. മറ്റൊരു ജോലി ആവശ്യത്തിനായി പുറത്തുപോയ സുഹൃത്തിനെ സഹായിക്കാനായി അധികജോലി ചെയ്യുകയായിരുന്നു വിദ്യാര്‍ഥി.

ഈ നേരത്താണ് പമ്പിലെത്തിയ അക്രമികള്‍ സായിക്ക് നേരെ വെടിയുതിര്‍ത്തത്. പഠനത്തിനായി ഷിക്കാഗോയിലെത്തിയ സായ് തേജ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇയാള്‍ അമേരിക്കയിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം അടുത്തയാഴ്ച ഇന്ത്യയിലെത്തിച്ചേക്കും. സംഭവത്തില്‍ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ കടുത്ത നടപടി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അനുശോചനം രേഖപ്പെടുത്തി

 




കൂടുതല്‍വാര്‍ത്തകള്‍.