യുട്യൂബില്‍ വന്‍ വിജയമായി മാറിയ 'ദി നൈറ്റ്' നും 'യുകെ മല്ലു ഫ്രസ്‌ട്രേറ്റഡ്' നും ശേഷം ബ്രിട്ടനിലെ മലയാളി സിനിമാസ്‌നേഹികളുടെ കൂട്ടായ്മ, ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറില്‍ ടാക്‌സ് കെയര്‍ അക്കൗണ്ടന്‍സി സര്‍വീസസും പേജ് ഇന്റര്‍നാഷണല്‍ ലിമിറ്റഡും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മൂന്നാമത്തെ മലയാളം ഹൃസ്വചിത്രമാണ് 'ദി സിസര്‍ കട്ട്'
പ്രശാന്ത് നായര്‍ പാട്ടത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം ജോ സഖറിയ, സുനില്‍ രാജന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു. രചന ജിഷ്ണു വെട്ടിയാര്‍, ക്യാമറ കിഷോര്‍ ശങ്കര്‍, സംഗീത സംവിധാനം ഋതു രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് രഞ്ജിത്ത് വിജയരാഘവന്‍, മാത്തുക്കുട്ടി ജോണ്‍
ബ്രിട്ടീഷ് അഭിനേതാക്കളെ ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിക്കുന്ന മലയാളം ഷോര്‍ട്ട് ഫിലിം എന്ന പ്രത്യേകതയുമായി എത്തുന്ന 'ദി സിസര്‍ കട്ട്' ഉടന്‍ തന്നെ തങ്ങളുടെ യുട്യൂബ് ചാനലില്‍ റിലീസിന് തയ്യാറെടുക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രശാന്ത് നായര്‍
08 Amaryllis Drive
Telford, UK
Phone : 0044 7442423554