CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 22 Seconds Ago
Breaking Now

ഇന്ത്യക്കാരായ നഴ്‌സുമാര്‍ ഇല്ലെങ്കില്‍ യുകെ ആരോഗ്യ മേഖല സ്തംഭിക്കുമെന്ന് ഉറപ്പിച്ച് കണക്കുകള്‍; രാജ്യത്തെ കാല്‍ശതമാനം നഴ്‌സുമാരും, മിഡ്‌വൈഫുമാരും വിദേശ റിക്രൂട്ടുകള്‍; ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാര്‍ തന്നെയെന്ന് എന്‍എംസി

രജിസ്റ്ററില്‍ റെക്കോര്‍ഡ് നിരക്കില്‍ നഴ്‌സുമാരും, മിഡ്‌വൈഫുമാരും ഉണ്ടെങ്കിലും പ്രൊഫഷന്‍ ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണവും ഉയരുകയാണെന്ന് റിപ്പോര്‍ട്ട്

യുകെയിലെ ആരോഗ്യ മേഖലയെ സംബന്ധിച്ച് വിദേശ റിക്രൂട്ടുകളുടെ സേവനം അനിവാര്യമാണ്. അതുകൊണ്ട് തന്നെ നിലവില്‍ രാജ്യത്ത് ജോലി ചെയ്യുന്ന കാല്‍ശതമാനം നഴ്‌സുമാരും, മിഡ്‌വൈഫുമാരും വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടവരാണെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. 

രജിസ്റ്ററിലുള്ള 200,000 അംഗങ്ങളും, ഏകദേശം 23.8 ശതമാനം പേര്‍, വിദേശ പരിശീലനം നേടിയവരാണെന്ന് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ വ്യക്തമാക്കുന്നു. 68,000 അംഗങ്ങളുമായി ഇന്ത്യയാണ് ഒന്നാമത്. 50,000 പേര്‍ ഫിലിപ്പൈന്‍സില്‍ നിന്നും, 15,000 പേര്‍ നൈജീരിയയില്‍ നിന്നുമാണ്. 

സ്വദേശികളായ നഴ്‌സുമാരെ പരിശീലിപ്പിച്ച് എടുക്കാനുള്ള എന്‍എച്ച്എസ് സിസ്റ്റം പ്രവര്‍ത്തിക്കുന്നില്ലെന്നതിന് തെളിവാണ് ഈ കണക്കുകളെന്ന് ആരോഗ്യ മേധാവികള്‍ പറഞ്ഞു. യുകെ തൊഴില്‍മേഖലയ്ക്ക് അനുഭവസമ്പത്ത് കുറഞ്ഞ് വരികയാണെന്നും, വിദേശത്ത് നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ ആശ്രയിക്കേണ്ടി വരുന്നതായും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബ്രിട്ടന്റെ നെറ്റ് മൈഗ്രേഷന്‍ റെക്കോര്‍ഡ് നിരക്കായ 2.2 മില്ല്യണില്‍ തൊട്ട ഘട്ടത്തിലാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. ബര്‍മിംഗ്ഹാമിന്റെ ഇരട്ടി വലുപ്പത്തിലുള്ള നഗരം തികയ്ക്കാന്‍ പോന്ന തോതിലാണ് കുടിയേറ്റം. നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റും, നിലനിര്‍ത്തലും കൈകാര്യം ചെയ്തില്ലെങ്കില്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ പരിഷ്‌കാരങ്ങള്‍ ഫലം കാണില്ലെന്ന് ഉന്നത നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവില്‍ രജിസ്റ്ററില്‍ റെക്കോര്‍ഡ് നിരക്കില്‍ നഴ്‌സുമാരും, മിഡ്‌വൈഫുമാരും ഉണ്ടെങ്കിലും പ്രൊഫഷന്‍ ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണവും ഉയരുകയാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ യുകെയില്‍ വിദ്യാഭ്യാസം നേടിയ 14,780 പ്രൊഫഷണലുകളാണ് രജിസ്റ്ററില്‍ ചേര്‍ന്നത്. മുന്‍പത്തെ ആറ് മാസത്തെ അപേക്ഷിച്ച് 1.8 ശതമാനം കുറവാണിത്. 




കൂടുതല്‍വാര്‍ത്തകള്‍.