ഇതരജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്ത വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ ക്രൂരമായി കൊലപ്പെടുത്തി സഹോദരന്‍. തെലങ്കാനയിലാണ് ദാരുണസംഭവം. റായ്പോളെ ഗ്രാമത്തില്‍ നിന്നുള്ള നാഗമണിയെയാണ് സഹോദരന്‍ പരമേശ് കൊലപ്പെടുത്തിയത്.
തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. ഹായത് നഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു ഇരുപത്തിയെട്ടുകാരിയായ നാഗമണി. ഇതരജാതിയില്‍ നിന്നുള്ളയാളുമായി രണ്ടാഴ്ച മുമ്പാണ് നാഗമണിയുടെ വിവാഹം കഴിഞ്ഞത്.
ഇക്കഴിഞ്ഞ നവംബര്‍ 21നാണ് ശ്രീകാന്തുമായി നാഗമണിയുടെ വിവാഹം നടന്നത്.എന്നാല്‍ ഈ വിവാഹത്തെ നാഗമണിയുടെ കുടുംബം എതിര്‍ത്തിരുന്നു. ഈ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വിവാഹത്തിന് പിന്നാലെ നാഗമണിക്കും ഭര്‍ത്താവിനും ബന്ധുക്കള്‍ താക്കീതും നല്‍കിയിരുന്നു. ഇതിനിടെ പരമേശിനെയും കുടുംബത്തെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ദമ്പതികളെ ബുദ്ധിമുട്ടിക്കരുതെന്നും പൊലീസ് അറിയിച്ചിരുന്നു.
ഇരുവരേയും സ്വീകരിക്കാനുള്ള കൗണ്‍സിലിങ്ങും കുടുംബത്തിന് നല്‍കിയിരുന്നു. എന്നാല്‍ കൗണ്‍സിലിങ്ങിന് തൊട്ടുപിന്നാലെയും പരമേശ് ഭീഷണി മുഴക്കിയിരുന്നതായി ശ്രീകാന്ത് പറയുന്നു.