CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Minutes 2 Seconds Ago
Breaking Now

എട്ടാമത് യൂറോപ്യന്‍ ക്‌നാനായ വാര്‍ഷിക സംഗമം ജൂണ്‍ 28 ശനിയാഴ്ച്ച ; സംഗമത്തോടനുബന്ധിച്ചുള്ള ടിക്കറ്റ് വില്‍പ്പന തുടരുന്നു

യൂറോപ്പിലെ ആകമാന സിറിയന്‍ ക്‌നാനായ പള്ളികളുടെ നേതൃത്വത്തിലും, ക്‌നാനായ അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ രൂപീകൃതമായ സംഘടനയായ യൂറോപ്യന്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലും നടക്കുന്ന എട്ടാമത് യൂറോപ്യന്‍ ക്‌നാനായ വാര്‍ഷിക സംഗമം 2025 ജൂണ്‍ 28 ശനിയാഴ്ച്ച ലെസ്റ്റര്‍ മഹേര്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുവാന്‍ തീരുമാനമായി..

സംഗമത്തിനോടാനുബന്ധിച്ചുള്ള ടിക്കറ്റ് വില്പനയുടെ ഉത്ഘാടനം 24- നവംബര്‍ സെന്റ് സൈമണ്‍ ക്‌നാനായ പള്ളി ബെര്‍മിങ്ഹാമില്‍ വച്ച് ഇടവക വികാരി Fr സജി കൊച്ചേത്,Dr രാജു എബ്രഹാം മഴുവെഞ്ചരിലിനു മെയില്‍ കോര്‍ഡിനേറ്റര്‍ അപ്പു മണലത്ര, ജനറല്‍ സെക്രട്ടറി ജോ ഒറ്റതൈക്കല്‍, ജനറല്‍ ട്രഷറാര്‍ ജിനു കോവിലാല്‍,യുറോപ്യന്‍ ക്‌നാനായ കമ്മ്മ്യൂണിറ്റി വൈസ് പ്രസിഡന്റ്‌റ് പ്രമിനോ, സെക്രട്ടറി സിബി, ട്രഷറാര്‍ രാജീവ് മറ്റുകമ്മറ്റിഅംഗങ്ങളുടെ സാനിധ്യത്തില്‍ നല്‍കികൊണ്ട് കേന്ദ്ര നിലയിലുള്ള ഉത്ഘാടനം നടത്തപ്പെട്ടു..

വരും ദിവസങ്ങളില്‍ യൂറോപ്പിലെ എല്ലാ ദേവാലയങ്ങളിലും ടിക്കറ്റ് വില്പന തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു..

തനതായ പൈതൃകത്തിലും തനിമയിലും ഏറെ അഭിമാനിക്കുന്ന , അത് നെഞ്ചിലേറ്റുന്ന ക്‌നാനായ മക്കള്‍ തങ്ങളുടെ സമുദായ വലിയ മെത്രാപ്പോലീത്തയുടെയും സമുദായ ഭാരവാഹികളുടെയും മഹനീയ സാനിധ്യത്തില്‍ തങ്ങളുടെ പ്രിയ സഹോദരങ്ങളുമായി കൂടിച്ചേരുന്ന ഒരു സുവര്‍ണ്ണ ദിനം കൂടിയാണ് ക്‌നാനായ സംഗമം.

യൂറോപ്പിലെ ഓരോ ക്‌നാനായ മക്കളുടെയും സ്വകാര്യ അഹങ്കാരമായ യൂറോപ്യന്‍ ക്‌നാനായ സംഗമത്തില്‍ പങ്കെടുക്കുവാന്‍ യൂറോപ്പിന്റെ നാനാഭാഗത്തുള്ള സമുദായാംഗങ്ങള്‍ എല്ലാവരും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

നേരത്തെ തന്നെ അവധികള്‍ എടുത്തു, ഹോട്ടല്‍ മുറികളും കോച്ചുകളുമെല്ലാം ബുക്ക് ചെയ്തു തങ്ങളുടെ സംഗമം ഒരു ആഘോഷമാക്കി തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് യൂറോപ്പിലെ ക്‌നാനായ മക്കള്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.