CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 12 Minutes 23 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ക്രിസ്മസ് കരോള്‍ ഗാന മത്സരം 'കന്‍ദിഷ് ' ഇന്ന് ലെസ്റ്ററില്‍

ബിര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത കമ്മീഷന്‍ ഫോര്‍  ചര്‍ച്ച് ക്വയറിന്റെ  ആഭിമുഖ്യത്തില്‍ നടത്തുന്ന  ക്രിസ്മസ്  കരോള്‍ ഗാന മത്സരം 'കന്‍ദിഷ് '  ഇന്ന്   ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയ പാരിഷ് ഹാളില്‍ നടക്കും . രൂപതയിലെ വിവിധ  ഇടവക/  മിഷന്‍ / പ്രൊപ്പോസഡ്  മിഷനുകളില്‍ നിന്നുള്ള ഗായക സംഘങ്ങള്‍ക്കായി നടക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുവാനായി നിരവധി ചര്‍ച്ച് ഗായകസംഘങ്ങള്‍  ആണ് രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്  . 

മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ  കാഷ് പ്രൈസ് ഉള്‍പ്പടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ ഒന്നും രണ്ടും മൂന്നും  സ്ഥാനങ്ങള്‍ ലഭിക്കുന്ന ടീമുകള്‍ക്ക് ലഭിക്കും , രാവിലെ പതിനൊന്നു  മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകുന്നേരം ആറ് മണിക്ക് തീരുന്ന രീതിയില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത് . വിജയികളാകുന്നവര്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും  . കരോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ ആയി എത്തുന്നവര്‍ക്കും ഉള്‍പ്പടെ എല്ലവര്‍ക്കും  ഭക്ഷണ സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട് . മത്സരത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് ക്വയര്‍ ചെയര്‍മാന്‍ ഫാ പ്രജില്‍ പണ്ടാരപ്പറമ്പില്‍ , കോഡിനേറ്റര്‍ ജോമോന്‍ മാമ്മൂട്ടില്‍ എന്നിവര്‍ അറിയിച്ചു .

 

 

 

ഷൈമോന്‍ തോട്ടുങ്കല്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.