ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19കാരന് 62 ദിവസത്തിനുളളില്‍ വധശിക്ഷ വിധിച്ച് കോടതി. പ്രതി മുസ്താകിന്‍ സര്‍ദാറിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. കൊല്‍ക്കത്തയിലെ ജയാനഗറില്‍ ഒക്ടോബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഒമ്പത് വയസുകാരിയെ പ്രതി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ പ്രതിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. രണ്ടര മണിക്കൂര്‍ കൊണ്ടാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മൃതശരീരം മറവു ചെയ്തിരുന്നു. കൊലപാതകം നടന്ന അന്നേ ദിവസം തന്നെ പൊലീസ് മൃതദേഹം കണ്ടെത്തിയിരുന്നു.
കേസില്‍ നിര്‍ണായക വിധിയാണ് വന്നിരിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിരീക്ഷിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വേഗത്തില്‍ ഇത്തരമൊരു കേസില്‍ വധശിക്ഷ വിധിക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു. ഇത്തരം കേസിലെ പ്രതികളോട് ഒരു തരത്തിലും സഹിഷ്ണുത കാണിക്കാന്‍ കഴിയില്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.