ഹരിയാനയില്‍ ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട കേസില്‍ 19കാരന് അറസ്റ്റില്‍. ഹരിയാനയിലെ സോനിപത് സ്വദേശി റിതിക് എന്ന സോഹിതാണ് അറസ്റ്റിലായത്. സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹ്യത്ത് ഉള്‍പ്പെടെ രണ്ട് പേര് നേരത്തെ അറസ്റ്റിലായിരുന്നു. ഒക്ടോബര്‍ 21-നാണ് ഏഴുമാസം ഗര്‍ഭിണിയായ 19കാരിയെ കാണാതായത്.
ആണ്‍സുഹ്യത്തായ സഞ്ജു എന്ന സലീം ഒളിച്ചോടാനെന്ന വ്യാജേന യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയതായി പൊലീസ് പറഞ്ഞു. സലീമിന്റെ സുഹൃത്തുകളായ സോഹിത്, പങ്കജ് എന്നിവരും സലീമിനൊപ്പമുണ്ടായിരുന്നു. പങ്കജിനെയും സലീമിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന സോഹിത്തിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം മൃതദേഹം സംസ്കരിച്ചതായി പൊലീസ് പറഞ്ഞു.