CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 36 Seconds Ago
Breaking Now

വീഴുന്ന വീഡിയോ കണ്ട് ഉമ തോമസ് ഞെട്ടി; വാക്കറിന്റെ സഹായത്തോടെ 15 അടി നടന്നു; എംഎല്‍എയെ റൂമിലേക്ക് മാറ്റിയെന്ന് ഡോക്ടര്‍മാര്‍

തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് എംഎല്‍എയെ മുറിയിലേക്ക് മാറ്റുന്നതിന് മുമ്പാണ് വീഡിയോ കാട്ടിയത്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്നും വീണ് പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. മകന്‍ വിഷ്ണുവിന്റെ ഫോണില്‍ അപകടത്തിന്റെ വിഡിയോ കാണിച്ചപ്പോള്‍ അവര്‍ ഞെട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് എംഎല്‍എയെ മുറിയിലേക്ക് മാറ്റുന്നതിന് മുമ്പാണ് വീഡിയോ കാട്ടിയത്. നന്നായി സംസാരിക്കുന്ന അവര്‍, വാക്കറിന്റെ സഹായത്തോടെ 15 അടി നടക്കുകയും ചെയ്തു.

മുറിയിലേക്ക് മാറ്റിയെങ്കിലും ഏഴുദിവസം വരെ സന്ദര്‍ശകരെ അനുവദിക്കില്ല. തലച്ചോറിനുണ്ടായ പരിക്കിന് വലിയ മാറ്റം വന്നിട്ടുണ്ട്. ശ്വാസകോശത്തിലെ പരിക്കിനും ആശ്വാസമുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് വെന്റിലേറ്ററില്‍നിന്ന് മാറ്റിയത്. ചെറിയ രീതിയിലാണ് ഭക്ഷണം നല്‍കാനാകുന്നത്. ഇവയിലൊക്കെ കൂടുതല്‍ പുരോഗതിയുണ്ടാകുന്നതിന് അനുസരിച്ച് വീട്ടിലേക്ക് മടങ്ങാനാകും.അപകടം നടന്ന സമയത്തെക്കുറിച്ച് എം.എല്‍.എക്ക് കൃത്യമായ ഓര്‍മയില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.