CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 40 Minutes 34 Seconds Ago
Breaking Now

ഗാസയില്‍ സമാധാനം പുലര്‍ന്നേക്കും ; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസും ഇസ്രയേലും

യുഎസ് ഉദ്യോഗസ്ഥര്‍ കരാര്‍ സ്ഥിരീകരിച്ചെങ്കിലും ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദോഹയില്‍ നടന്ന ചര്‍ച്ചകളെത്തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ഗാസയിലെ ക്രൂരമായ യുദ്ധം താല്‍ക്കാലികമായി നിര്‍ത്താനും ബന്ദികളെ മോചിപ്പിക്കാനും ബുധനാഴ്ച ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ കരാറിലെത്തി. മധ്യസ്ഥര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച വെടിനിര്‍ത്തലും തടവുകാരുമായുള്ള കൈമാറ്റ കരാറും തങ്ങളുടെ പ്രതിനിധികള്‍ അംഗീകരിച്ചതായി ഹമാസ് അല്‍ ജസീറയോട് പറഞ്ഞു.

യുഎസ് ഉദ്യോഗസ്ഥര്‍ കരാര്‍ സ്ഥിരീകരിച്ചെങ്കിലും ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി കരാര്‍ ഒപ്പിടുന്നതിനായി ഹമാസുമായി അവസാന കൂടിക്കാഴ്ച നടത്തുകയാണെന്ന് ബുധനാഴ്ച അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഖത്തര്‍ പ്രധാനമന്ത്രി ഹമാസുമായും ഇസ്രയേലുമായും അദ്ദേഹത്തിന്റെ ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഗാസ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കാനുള്ള കരാറും ഉണ്ടായതെന്ന് ചര്‍ച്ചയെക്കുറിച്ച് വിശദീകരിച്ച ഉറവിടം പിന്നീട് എഎഫ്പിയോട് പറഞ്ഞു.

മൂന്ന് ഘട്ടങ്ങളുള്ള ഉടമ്പടി കരാറില്‍ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ''സമ്പൂര്‍ണ്ണവുമായ വെടിനിര്‍ത്തലും'' അന്തിമമാക്കാത്ത രണ്ടാം ഘട്ടത്തില്‍ ''യുദ്ധത്തിന്റെ ശാശ്വതമായ അവസാനവും'' ഉള്‍പ്പെടുന്നുവെന്ന് സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച പറഞ്ഞു. ''ഒന്നാം ഘട്ടം ആറാഴ്ച നീണ്ടുനില്‍ക്കും. അതില്‍ സമ്പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍, ഗാസയിലെ എല്ലാ ജനവാസ മേഖലകളില്‍ നിന്നും ഇസ്രായേല്‍ സേനയെ പിന്‍വലിക്കല്‍, ഹമാസ് ബന്ദികളാക്കിയ നിരവധി പേരെ മോചിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.'' ബൈഡന്‍ വൈറ്റ് ഹൗസ് പ്രസംഗത്തില്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.