ലേബര്‍ ഗവണ്‍മെന്റിന്റെ ജോലിക്കാര്‍ക്കുള്ള റൈറ്റ്‌സ് ചാര്‍ട്ടര്‍ പ്രകാരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രൈവറ്റ് ഹെല്‍ത്ത്‌കെയര്‍ സ്റ്റാഫ്, ജിപിമാര്‍ എന്നിവര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം നല്‍കണമെന്ന് ഡോക്ടര്‍മാരുടെ യൂണിയന്‍. എന്നാല്‍ സമരങ്ങള്‍ക്കിടയില്‍ രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നത് നഷ്ടമാകുമെന്ന ആശങ്കയാണ് ശക്തമാകുന്നത്.
കൂടുതല്‍ ആശുപത്രികളിലേക്കും, ക്ലിനിക്കുകളിലേക്കും സമരങ്ങള്‍ വ്യാപിപ്പിക്കാന്‍ വഴിയൊരുക്കുന്ന നിയമമാറ്റത്തിനാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യം ഉന്നയിക്കുന്നത്. കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ബാലറ്റ് നടത്താതെ തന്നെ സമരത്തിന് ഇറങ്ങാനുള്ള അനുമതി നല്‍കണമെന്നും ബിഎംഎ ആവശ്യപ്പെടുന്നു.
ലേബര്‍ അവതരിപ്പിക്കുന്ന എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്ലിനെ കുറിച്ചുള്ള ആശങ്കകള്‍ ഇതോടെ വ്യാപിക്കുകയാണ്. ട്രേഡ് യൂണിയനുകള്‍ക്ക് മേല്‍ കണ്‍സര്‍വേറ്റീവുകള്‍ നടപ്പാക്കിയ കടിഞ്ഞാണുകള്‍ പൊട്ടിച്ചെറിയാന്‍ ബില്‍ വഴിയൊരുക്കുന്നുണ്ട്. കൂടാതെ ജോലിയിലെ ആദ്യ ദിനം മുതല്‍ തന്നെ കൂടുതല്‍ ദയവുള്ള നിബന്ധനകളാണ് ബില്‍ പങ്കുവെയ്ക്കുന്നത്.
ഈ നിര്‍ദ്ദേശങ്ങള്‍ വഴി സ്ഥാപനങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ബില്ല്യണ്‍ പൗണ്ട് നഷ്ടം സംഭവിക്കുമെന്ന് ഗവണ്‍മെന്റിന്റെ ആഘാത പഠനം തന്നെ സമ്മതിക്കുന്നു. ചെറുകിട ബിസിനസ്സുകളെ ജോലിക്കാരെ എടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ഇത് ഇടയാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ എന്‍എച്ച്എസിനെ ബന്ദിയാക്കുന്ന അവകാശങ്ങള്‍ ട്രേഡ് യൂണിയനുകള്‍ക്ക് നല്‍കുന്നതില്‍ നിന്നും പിന്‍വാങ്ങണമെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി എഡ്വാര്‍ഡ് ആര്‍ഗര്‍ പറഞ്ഞു.