CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 49 Minutes 32 Seconds Ago
Breaking Now

ബ്രിട്ടനിലെ പരമ്പരാഗത പാര്‍ട്ടികള്‍ക്ക് 'ഹാര്‍ട്ട് അറ്റാക്ക്'! ടോറികളെ മറികടന്ന് റിഫോം യുകെയുടെ ജനപ്രീതി; ലേബര്‍ പാര്‍ട്ടിയുമായി കേവലം 3 പോയിന്റ് അകലം പാലിച്ച് നിഗല്‍ ഫരാഗിന്റെ 'ബേബി-പാര്‍ട്ടി'; ബ്രിട്ടനിലെ രണ്ട് പ്രധാന പാര്‍ട്ടികളുടെയും പിന്തുണ ഇടിഞ്ഞുതാഴുന്നു

ലേബര്‍ പാര്‍ട്ടിയെ അപേക്ഷിച്ച് റിഫോം യുകെ ടോറികള്‍ക്കാണ് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്

ടോറികളെ മറികടന്ന് ലേബര്‍ പാര്‍ട്ടിയില്‍ നിന്നും കേവലം മൂന്ന് പോയിന്റ് അകലം പാലിച്ച് റിഫോം യുകെ. സര്‍വേഷന്‍ നടത്തിയ ഗവേഷണത്തിലാണ് നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് 24% വോട്ടര്‍മാരുടെ പിന്തുണയുള്ളതായി കണ്ടെത്തിയത്. കഴിഞ്ഞ മാസം നടന്ന സര്‍വ്വെയേക്കാള്‍ 4 ശതമാനം പോയിന്റ് വ്യത്യാസമാണ് ഇതില്‍ ഉണ്ടായത്. 

ടോറികളുടെ പിന്തുണ മൂന്ന് പോയിന്റ് താഴ്ന്ന് 22 ശതമാനത്തിലെത്തി. ലേബര്‍ പാര്‍ട്ടിക്കും മൂന്ന് പോയിന്റ് നഷ്ടമായെങ്കിലും 27 ശതമാനത്തില്‍ പിടിച്ചുനില്‍ക്കുന്നുണ്ട്. ഇതോടെ പകുതിയിലേറെ വോട്ടര്‍മാരും രാജ്യത്തെ രണ്ട് പ്രധാന പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ഇത് ചരിത്രത്തിലെ തന്നെ ആദ്യ സംഗതിയാണെന്ന് പോള്‍സ്റ്റര്‍ പറയുന്നു. Reform UK has surged ahead of the Tories and is now just three points behind Labour, a new Survation poll has shown

വോട്ടര്‍മാര്‍ വിഭജിച്ച് നില്‍ക്കുകയാണ്, അവര്‍ രണ്ട് പ്രധാന പാര്‍ട്ടികള്‍ക്ക് പുറത്തേക്ക് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു, സര്‍വേഷന്‍ സ്ട്രാറ്റജി & റിസേര്‍ച്ച് മാനേജര്‍ ജാക്ക് പീകോക്ക് പറഞ്ഞു. റിഫോമിന് പുറമെ മറ്റ് ചെറുകിട പാര്‍ട്ടികളും വോട്ടര്‍മാരുടെ ഈ മനസ്ഥിതി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് സര്‍വ്വെ കണ്ടെത്തി. 

ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് രണ്ട് പോയിന്റ് കൂടി 13 ശതമാനം പിന്തുണയില്‍ എത്തിയിട്ടുണ്ട്. ഗ്രാന്‍സും, എസ്എന്‍പിയും യഥാക്രമം 8 ശതമാനത്തിലും, 3 ശതമാനത്തിലുമാണ്. ജൂലൈയില്‍ വമ്പന്‍ വിജയം നേടിയ ശേഷം ആറ് മാസം പിന്നിടുമ്പോള്‍ ലേബര്‍ ജനപ്രീതി നിലനിര്‍ത്താന്‍ പാടുപെടുകയാണെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. 

ലേബര്‍ പാര്‍ട്ടിയെ അപേക്ഷിച്ച് റിഫോം യുകെ ടോറികള്‍ക്കാണ് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നയങ്ങള്‍ അല്‍പ്പം കൂടി കടുപ്പിച്ചാണ് നിഗല്‍ ഫരാഗ് അവതരിപ്പിക്കുന്നത്. ഈ നിലപാടുകള്‍ക്ക് ജനപ്രീതി ഏറുന്നത് കണ്‍സര്‍വേറ്റീവുകളെ കുരുക്കിലാക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.