ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവ പലസ്തീനികളുടെ സ്വന്തമായതിനാല്‍, ഗാസയിലെ ജനങ്ങളെ അവരുടെ ''ശാശ്വത'' മാതൃരാജ്യത്തില്‍ നിന്ന് പുറത്താക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
''ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഗാസയിലെ ജനങ്ങളെ അവരുടെ ശാശ്വത മാതൃരാജ്യത്തില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ല. ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവയുള്‍പ്പെടെയുള്ള പലസ്തീന്‍ പലസ്തീനികളുടെതാണ്,'' മലേഷ്യയിലേക്ക് പറക്കുന്നതിന് മുമ്പ് ഞായറാഴ്ച ഇസ്താംബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ എര്‍ദോഗന്‍ പറഞ്ഞു.
സയണിസ്റ്റ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗാസയെക്കുറിച്ചുള്ള യുഎസ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അര്‍ഹമല്ലെന്ന് പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെ പരാമര്‍ശിച്ചുകൊണ്ട് എര്‍ദോഗന്‍ പറഞ്ഞു