CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 38 Seconds Ago
Breaking Now

തല പട്ടി കടിച്ച് പറിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം ; സംഭവം യുപിയില്‍

ആളുകള്‍ നായ്ക്കളെ തുരത്താന്‍ ശ്രമിക്കുമ്പോഴേക്കും കുഞ്ഞിന്റെ തല മുഴുവനായും നായ തിന്നു കഴിഞ്ഞിരുന്നു.

തല പട്ടി കടിച്ച് പറിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം. ലളിത്പൂര്‍ മെഡിക്കല്‍ കോളജ് പരിസരത്താണ് സംഭവം. ആളുകള്‍ നായ്ക്കളെ തുരത്താന്‍ ശ്രമിക്കുമ്പോഴേക്കും കുഞ്ഞിന്റെ തല മുഴുവനായും നായ തിന്നു കഴിഞ്ഞിരുന്നു.

ഫെബ്രുവരി 9 ഞായറാഴ്ച ലളിത്പൂര്‍ മെഡിക്കല്‍ കോളജിലെ ജില്ലാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഭാരക്കുറവും അനാരോഗ്യവും ഉണ്ടായിരുന്നതിനാല്‍ കുട്ടി ഐസിയുവിലായിരുന്നു. വൈകുന്നേരത്തോടെ മരണപ്പെട്ട കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കുടുംബം കുട്ടിയുടെ മൃതദേഹം കവറിനുള്ളിലാക്കി വലിച്ചെറിഞ്ഞതായാണ് മനസിലാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.