CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 31 Minutes 47 Seconds Ago
Breaking Now

സ്ലോ നിവാസി നിരണം ചാക്കോച്ചന്‍ പുതുക്കേരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

ഹീത്രോയ്ക്കടുത്ത് സ്ലോ നിവാസി തിരുവല്ല നിരണം ചാക്കോച്ചന്‍ പുതുക്കേരിയുടെ നിര്യാണത്തില്‍ പത്തനംതിട്ട എംപി ആന്റോ ആന്റണി, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ , കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ്, ജനറല്‍ സെക്രട്ടറി സജി അലക്‌സ്, ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി കണ്‍വീനര്‍ ടി. ഹരിദാസ്, പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) നോര്‍ത്ത് മണ്ഡലം കമ്മറ്റി പ്രസിഡന്റ് എബ്രഹാം കുതിരവട്ടം വെബ്ലി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ദേഹവിയോഗത്തിൽ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഹെമല്‍ഹാംസറ്റഡ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന സംസ്‌ക്കാര ചടങ്ങില്‍ ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി അംഗം സുജു കെ. ഡാനിയല്‍ , പ്രവാസി കേരള കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്‍ പ്രസിഡന്റ് സോജി. ടി. മാത്യു, വൈസ് പ്രസിഡന്റ് കോശി സാം നിരണം എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.