CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 33 Minutes 35 Seconds Ago
Breaking Now

മധ്യവര്‍ഗ്ഗക്കാര്‍ക്ക് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ കൊടുംചതി; അഞ്ച് മില്ല്യണ്‍ ആളുകള്‍ ഉയര്‍ന്ന നികുതി നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു; മിനി ബജറ്റില്‍ പരിധി മരവിപ്പിക്കല്‍ നീട്ടുമെന്നും ആശങ്ക; 40 ശതമാനം നികുതി ബ്രാക്കറ്റിലേക്ക് എത്തിപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് തിരിച്ചടി

ടാക്‌സ് പരിധികള്‍ സാധാരണമായി പണപ്പെരുപ്പത്തിന് അനുസരിച്ച് മാറേണ്ടതാണ്

മധ്യവര്‍ഗ്ഗക്കാരില്‍ നിന്നും ഉയര്‍ന്ന നികുതി പിരിച്ചെടുത്ത് ലാഭം കൊയ്ത് ചാന്‍സലര്‍. ചരിത്രത്തില്‍ ആദ്യമായി അഞ്ച് മില്ല്യണിലേറെ നികുതിദായകരാണ് ഉയര്‍ന്ന റേറ്റിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പത്തെ കണക്കുകളില്‍ നിന്നും 680,000 പേരാണ് അധികമായി 40 ശതമാനം നികുതി ബ്രാക്കറ്റിലേക്ക് എത്തപ്പെടുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 

ഈ മാസം അവതരിപ്പിക്കുന്ന മിനി ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വരുമാനത്തിന്മേലുള്ള നികുതി പരിധി മരവിപ്പിച്ചത് നീട്ടുമെന്നും ആശങ്കയുണ്ട്. കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ പ്രഖ്യാപിക്കുന്നത് ഒഴിവാകുമെങ്കിലും ആറ് ലക്ഷത്തോളം പേര്‍ ഉയര്‍ന്ന നികുതി ബ്രാക്കറ്റുകളിലേക്ക് എത്തപ്പെടുമെന്നതാണ് ദുരവസ്ഥ. The total number of higher rate taxpayers is on track to hit 9million by 2028 and some economists have estimated that it could reach 10million by the end of the decade

ഇത്തരമൊരു നീക്കം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ഭാരം സമ്മാനിക്കുമെന്ന് ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 2028 ആഖുന്നതോടെ ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കുന്നവരുടെ എണ്ണം ഒന്‍പത് മില്ല്യണില്‍ എത്തുമെന്നാണ് കണക്ക്. ദശകത്തിന്റെ അവസാനം ഇത് പത്ത് മില്ല്യണ്‍ തൊടുമെന്നും പ്രവചനങ്ങളുണ്ട്. 

2021-ലാണ് ഋഷി സുനാക് ചാന്‍സലറായി ഇരിക്കവനെ നികുതി ബ്രാക്കറ്റുകള്‍ മരവിപ്പിച്ചത്. കൊവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതമായാണ് അന്ന് ഖജനാവ് ശരിപ്പെടുത്താന്‍ ഈ നടപടിയെടുത്തത്. 2026 വരെ ഉണ്ടായിരുന്ന നയം ജെറമി ഹണ്ട് 2028 വരെ നീട്ടി. ടാക്‌സ് പരിധികള്‍ സാധാരണമായി പണപ്പെരുപ്പത്തിന് അനുസരിച്ച് മാറേണ്ടതാണ്. ഇത് മാറാതെ വരുമ്പോള്‍ വരുമാനം വര്‍ദ്ധിക്കുന്ന ആളുകള്‍ ഉയര്‍ന്ന നികുതി ബാന്‍ഡുകളിലേക്ക് എത്തുകയും, കൂടുതല്‍ പണം ചോരുകയും ചെയ്യും. 




കൂടുതല്‍വാര്‍ത്തകള്‍.