അമ്മയ്ക്കു സമീപം ഉറങ്ങിക്കിടന്ന രണ്ടു വയസ്സുള്ള മകളെ പീഡിപ്പിച്ച ശേഷം വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ച് പിതാവിന്റെ ക്രൂരത. തിരുച്ചിറപ്പള്ളിയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കുട്ടിയെ ടെറസില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടി കണ്ണു തുറന്നതോടെ പിതാവ് കുട്ടിയെ വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ച ശേഷം വീണ്ടും ഉറങ്ങി.
അരമണിക്കൂര്‍ കഴിഞ്ഞ് ഉണര്‍ന്ന അമ്മ മകളെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം തിരച്ചില്‍ ആരംഭിച്ചു. കുട്ടിയുടെ പിതാവും ഇവര്‍ക്കൊപ്പം തിരഞ്ഞു. വാട്ടര്‍ ടാങ്കിന് സമീപം വസ്ത്രം കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക അവയവങ്ങളില്‍ വെള്ളം കയറിയതിനാല്‍ ഗുരുതരാവസ്ഥയിലാണ്.
പിതാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പോക്‌സോ കേസ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.