CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 54 Seconds Ago
Breaking Now

കേരളത്തില്‍ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ബാധ്യത കൂട്ടി; ആരോഗ്യപരിപാലനത്തില്‍ ഒന്നാമതായത് തിരിച്ചടിച്ചു; വീണ്ടും വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാന്‍

എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അര്‍ഥം. പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?

കേരളത്തില്‍ മരണസംഖ്യ കുറയുന്നതില്‍ പരിതപിച്ച് മന്ത്രി സജി ചെറിയാന്‍. സംസ്ഥാനത്ത് മരണനിരക്കു കുറയുന്നതു സര്‍ക്കാരിന്റെ പെന്‍ഷന്‍ ബാധ്യത വര്‍ധിക്കാന്‍ കാരണമായെന്ന് അദേഹം പറഞ്ഞു.

പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അര്‍ഥം. പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ? ആരോഗ്യപരിപാലനത്തില്‍ കേരളം ഒന്നാമതാണ്. അതും പ്രശ്നമാണ്. ജനിക്കുന്നതു മാത്രമല്ല, മരിക്കുന്നതും വളരെക്കുറവാണ്.

80, 90, 95, 100 വയസ്സുവരെ ജീവിക്കുന്നവരുണ്ട്. 94 വയസ്സായ എന്റെ അമ്മയും പെന്‍ഷന്‍ വാങ്ങുന്നുണ്ട്. എന്തിനാണ് നിങ്ങള്‍ക്കു പെന്‍ഷനെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരന്‍ അധ്യക്ഷനായി. ആര്‍. നാസര്‍, സി.ബി. ചന്ദ്രബാബു, പി.പി. ചിത്ത കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകള്‍ വിവരിക്കവേയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.