കര്‍ണാടക മുന്‍ ഡിജിപി ഓംപ്രകാശിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ പല്ലവിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്വത്ത് തര്‍ക്കമാണ് ക്രൂര കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. മകള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പറയുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നരുന്നു. ഇന്നലെ വൈകിട്ട് നാലരയോടു കൂടിയാണ് ഓംപ്രകാശിനെ പല്ലവി കുത്തിക്കൊലപ്പടുത്തിയത്.ഇന്നലെ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഓംപ്രകാശിനെ കൊലപ്പെടുത്തിയത്. പത്ത് തവണ കത്തി ഉപയോ?ഗിച്ച് കുത്തുകയായിരുന്നു. ഓംപ്രകാശ് കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സുഹൃത്തുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ഓംപ്രകാശിന്റെ സ്വത്തുക്കള്‍ മകന്റെയും സഹോദരിയുടെയും പേരില്‍ എഴുതിവെച്ചിരുന്നത്. മകളുടെയും ഭാര്യയുടെയും പേരില്‍ സ്വത്തുക്കള്‍ നല്‍കിയിരുന്നില്ല. ഇതില്‍ ഇരുവരും തമ്മില്‍ ദിവസവും തര്‍ക്കം നടന്നിരുന്നു.
ഓംപ്രകാശ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി പല്ലവിയും പല്ലവി തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി ഓംപ്രകാശും നിരവധി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് ഇരുവരും തമ്മില്‍ നടന്ന രൂക്ഷ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്. താന്‍ ആ രാക്ഷസനെ കൊന്നു എന്നായിരുന്നു പല്ലവി കൃത്യം നടത്തിയതിന് ശേഷം സുഹൃത്തിനെ ഫോണ്‍ വിളിച്ചറിയിച്ചത്. ഇതിന് പിന്നാലെ സുഹൃത്തുക്കള്‍ വീട്ടില്‍ എത്തുകയും ശേഷം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് പല്ലവിയെയും മകളെയും വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്.