പാക് അധീന കശ്മീരിലും ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പും ഷെല്ലാക്രമണവും. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാകിസ്ഥാന്‍ സൈന്യം നടത്തിയ കനത്ത വെടിവെയ്പ്പിലും ഷെല്ലാക്രമണത്തിലും മൂന്ന് നാട്ടുകാര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പാക് പ്രകോപനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നുണ്ടെന്ന് ഇന്ത്യന്‍ സൈന്യവും അറിയിച്ചു. ഇതിനിടെ ജമ്മു കശ്മീരിലെ അഞ്ച് അതിര്‍ത്തി ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ജമ്മു, സാംബ, കതുവ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകളും കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.