CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 51 Minutes 51 Seconds Ago
Breaking Now

മാര്‍പാപ്പയുടെ സംസ്‌ക്കാര ചടങ്ങ്; മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലേക്ക്

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രാര്‍ഥനയോടെ വിട നല്‍കാന്‍ വിശ്വാസികള്‍ തയ്യാറെടുക്കുകയാണ്.

മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കും. ഇതിനായി റോഷി അഗസ്റ്റിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. മന്ത്രി വെള്ളിയാഴ്ച വത്തിക്കാനിലേക്ക് പുറപ്പെടും.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രാര്‍ഥനയോടെ വിട നല്‍കാന്‍ വിശ്വാസികള്‍ തയ്യാറെടുക്കുകയാണ്. നിലവില്‍ ഭൗതികദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ശനിയാഴ്ച സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കും മാര്‍പാപ്പയുടെ സംസ്‌കാരം നടക്കുക.

തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. റോമിലെ മേരി മേജര്‍ ബസിലിക്കയിലെ പൗളിന്‍ ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായിട്ടായിരിക്കണം ശവകുടീരം ഒരുക്കേണ്ടതെന്നും മരണപത്രത്തില്‍ പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കിയിരുന്നു. ശവകൂടീരത്തില്‍ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രില്‍ 21ന് വത്തിക്കാന്‍ പ്രദേശിക സമയം 7.35നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോ?ഗം. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മാര്‍പാപ്പയുടെ മരണകാരണമെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. പക്ഷാഘാതം സംഭവിക്കുകയും മാര്‍പാപ്പ കോമയില്‍ ആവുകയുമായിരുന്നു. പിന്നീട് മാര്‍പാപ്പയ്ക്ക് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. വത്തിക്കാന്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ പ്രഫ. ആന്‍ഡ്രിയ ആര്‍ക്കെഞ്‌ജെലിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.