ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത നടപടികള്‍ വന്നതോടെ പാകിസ്ഥാനിലും തിരക്കിട്ട നീക്കം. പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖോജ ആസിഫ് ഉന്നതതലയോഗം വിളിച്ച് ഇന്ത്യയുടെ പ്രഖ്യാപനങ്ങള്‍ വിലയിരുത്തി. പാകിസ്ഥാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ഇന്ത്യയുടെ തീരുമാനങ്ങള്‍ക്ക് യോഗം മറുപടി തയ്യാറാക്കുമെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം ഭീഷണിയുമായി പാകിസ്ഥാന്‍ ഐടി മന്ത്രിയും രംഗത്തെത്തി.
പാകിസ്ഥാനെ ആക്രമിച്ചാല്‍ മിണ്ടാതിരിക്കില്ലെന്ന് അസ്മ സയിദ് ബുഖാരി പറഞ്ഞു. അഭിനന്ദന്‍ വര്‍ധമാന്‍ സംഭവം ഓര്‍മിപ്പിച്ചാണ് മന്ത്രിയുടെ പരാമര്‍ശം. അന്ന് അഭിനന്ദനെ ചായ കൊടുത്ത് വിട്ടുവെന്നും ഇനി ആക്രമിച്ചാല്‍ പാക് സൈന്യത്തിന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാമെന്നും മന്ത്രി പറഞ്ഞു. തീവ്രവാദത്തിനെതിരെ നില കൊള്ളുന്ന രാജ്യമാണെന്നും ആക്രമണം അപലപനീയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജമ്മു കശ്മീരിലെ പഹല്‍?ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 26 ആയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സി അറിയിച്ചു. നിരവധി ലോകരാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പാകിസ്ഥാനില്‍ നിന്ന് പിന്തുണ കിട്ടിയെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്.