CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 38 Minutes 34 Seconds Ago
Breaking Now

യുകെയുടെ പലിശ ഭാരത്തില്‍ റെക്കോര്‍ഡ് കുറവ് വരുന്നെന്ന് സാമ്പത്തിക വിദഗ്ധര്‍; പലിശ നിരക്കുകള്‍ അടുത്ത ആഴ്ച 4.25 ശതമാനത്തിലേക്ക് കുറച്ചേക്കും; 2008 സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായി അതിവേഗത്തില്‍ പലിശ കുറയും; മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ച് ബാങ്കുകള്‍

സെപ്റ്റംബര്‍ മാസത്തോടെ പലിശ നിരക്ക് 3.5 ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാര്‍ക്ലേസ്

മോര്‍ട്ട്‌ഗേജ് വിപണി കാത്തിരിക്കുന്ന വാര്‍ത്ത. ക്രെഡിറ്റ് കാര്‍ഡില്‍ ഉള്‍പ്പെടെ കടമെടുത്തിട്ടുള്ള എല്ലാവര്‍ക്കും ഈ വാര്‍ത്ത ചെറിയ ആശ്വാസമല്ല നല്‍കുന്നത്. കാരണം പലിശ നിരക്ക് കുറയ്ക്കാന്‍ പോകുന്നുവെന്ന് കേട്ടാല്‍ ഏതൊരു കടക്കാരനും സ്വാഭാവികമായും ആശ്വാസമാകുമല്ലോ! 

എന്തായാലും 2008 സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വേഗത്തിലാണ് പലിശ നിരക്കുകള്‍ താഴുകയെന്നാണ് ഇക്കണോമിസ്റ്റുകളുടെ പ്രവചനം. ഏതാനും വര്‍ഷങ്ങള്‍ക്കിടെയുള്ള മാനംമുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന കടമെടുപ്പ് ചെലവുകള്‍ നേരിടുന്ന മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കള്‍ക്ക് ഈ കണക്കുകള്‍ വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്. 

അടുത്ത ആഴ്ച പലിശ നിരക്കുകള്‍ നിലവിലെ 4.5 ശതമാനത്തില്‍ നിന്നും 4.25 ശതമാനത്തിലേക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം വരാനിരിക്കുന്ന മറ്റ് നിരവധി വെട്ടിക്കുറവുകളുടെ തുടക്കമാകും ഇതെന്നാണ് സൂചന. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഒരു ശതമാനം വരെ നിരക്ക് കുറയുമെന്നാണ് കരുതുന്നത്. 

സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തില്‍, 2008 ഒക്ടോബറിലെ 4.5 ശതമാനത്തില്‍ നിന്നും 2009 മാര്‍ച്ചിലാണ് 0.5 ശതമാനത്തിലേക്ക് താഴ്ന്നത്. സെപ്റ്റംബര്‍ മാസത്തോടെ പലിശ നിരക്ക് 3.5 ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാര്‍ക്ലേസ് വ്യക്തമാക്കി. ബാര്‍ക്ലേസിന് പുറമെ എച്ച്എസ്ബിസി, നാറ്റ്‌വെസ്റ്റ് എന്നിവര്‍ ഈയാഴ്ച എല്ലാ മോര്‍ട്ട്‌ഗേജ് നിരക്കിലും 0.25 ശതമാനം പോയിന്റ് കുറവ് വരുത്തിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.