CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 29 Minutes 48 Seconds Ago
Breaking Now

ആറ് മാസത്തെ മുന്നേറ്റത്തിന് ഇടവേള! ഏഴ് മാസത്തിനിടെ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിന് ആദ്യ വര്‍ദ്ധന; മാര്‍ച്ചില്‍ ലിസ്റ്റിന് കനം കൂടി, 7.42 മില്ല്യണിലെത്തി; ഡോക്ടര്‍മാരും, നഴ്‌സുമാരും ചേര്‍ന്ന് നടത്തുന്ന പോരാട്ടത്തെ നിഷ്പ്രഭമാക്കി പുതിയ രോഗികള്‍

എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നത് ആശുപത്രികള്‍ക്കും, സ്റ്റാര്‍മര്‍ ഗവണ്‍മെന്റിനും വെല്ലുവിളിയായി തുടരും

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനായി നഴ്‌സുമാരും, ഡോക്ടര്‍മാരും ഉള്‍പ്പെടെ നടത്തുന്ന പോരാട്ടം ഏറെ പ്രധാനമാണ്. കഴിഞ്ഞ ആറ് മാസക്കാലമായി ഈ പോരാട്ടത്തിന്റെ ഫലം എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിന്റെ കനം കുറയ്ക്കുന്നതില്‍ സഹായകമാകുകയും ചെയ്തു. എന്നാല്‍ ഏഴ് മാസത്തിനിടെ ആദ്യമായി എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ വളര്‍ച്ച രേഖപ്പെടുത്തിയത് ഏവരെയും അമ്പരപ്പിക്കുകയാണ്. 

ഫെബ്രുവരിയില്‍ എന്‍എച്ച്എസ് ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 7.4 മില്ല്യണായിരുന്നെങ്കില്‍, മാര്‍ച്ചില്‍ ഈ കണക്കില്‍ 19,000 പേര്‍ കൂടിച്ചേര്‍ന്ന് 7.42 മില്ല്യണിലേക്കാണ് ലിസ്റ്റ് വര്‍ദ്ധിച്ചത്. അതേസമയം ഈ വര്‍ദ്ധന ഇതുവരെ നേടിയ എല്ലാ പുരോഗതിയും കൈമോശം വന്നുവെന്ന് അര്‍ത്ഥമില്ലെങ്കിലും, വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള പാത വേഗതകുറഞ്ഞും, നേട്ടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അട്ടിമറിക്കപ്പെടാമെന്ന നിലയിലുമാണെന്ന് കണക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു. 

കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് വെയ്റ്റിംഗ് ലിസ്റ്റില്‍ തുടര്‍ച്ചയായ താഴ്ച രേഖപ്പെടുത്താന്‍ തുടങ്ങിയത്. എന്നാല്‍ ഇതിന് ശേഷം ആദ്യമായാണ് വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് മഹാമാരിക്ക് മുന്‍പ് വെയ്റ്റിംഗ് ലിസ്റ്റ് ഏകദേശം 4.5 മില്ല്യണിലായിരുന്നു. 2023 സെപ്റ്റംബറില്‍ ഇത് 7.7 മില്ല്യണിലേക്ക് ഉയര്‍ന്നു. 

ഇതിന് ശേഷം വെയ്റ്റിംഗ് ലിസ്റ്റില്‍ ഏകദേശം 300,000-ത്തിന്റെ കുറവ് വന്നു. എന്നിരുന്നാലും ലിസ്റ്റ് മഹാമാരിക്ക് മുന്‍പുള്ള നിലയില്‍ നിന്നും ബഹൂദൂരം മുന്നിലാണ്. ബാക്ക്‌ലോഗ് പരിഹരിക്കാനായി ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ് ടീമിന് വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സ്റ്റീഫന്‍ പോവിസ് പറഞ്ഞു. ഇതോടൊപ്പം പുതിയതായി എത്തുന്ന ആയിരക്കണക്കിന് രോഗികളെയും ചികിത്സിക്കേണ്ട ഉത്തരവാദിത്വം നിലനില്‍ക്കുന്നു, അദ്ദേഹം പറഞ്ഞു. 

എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നത് ആശുപത്രികള്‍ക്കും, സ്റ്റാര്‍മര്‍ ഗവണ്‍മെന്റിനും വെല്ലുവിളിയായി തുടരും. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുമെന്ന വാഗ്ദാനം ഫലപ്രാപ്തി നേടാന്‍ ഇനിയും ഏറെ കടമ്പകള്‍ കടക്കേണ്ടി വരുമെന്ന് അര്‍ത്ഥം. 




കൂടുതല്‍വാര്‍ത്തകള്‍.