CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 59 Seconds Ago
08:40:27 am
26
Jul 2025
Saturday
Breaking Now

പാര്‍ക്കിംഗ് ഫൈനുകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു; നിയമലംഘനം കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പോക്കറ്റ് കീറും; ലണ്ടന് പുറത്ത് ചാര്‍ജ്ജ് വര്‍ദ്ധന ഒഴിവാക്കാന്‍ തയ്യാറാകാതെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്; ഫലം പിഴയില്‍ 75 ശതമാനം വര്‍ദ്ധന?

ലോക്കല്‍ അതോറിറ്റികള്‍ക്ക് കൂടുതല്‍ പണം ആവശ്യമായി വന്നാല്‍ പിഴിയാനുള്ള ആളുകളായി ഡ്രൈവര്‍മാര്‍ മാറിയെന്ന് എഎ പ്രസിഡന്റ്

ബ്രിട്ടനിലെ ഡ്രൈവര്‍മാരെ പിഴിഞ്ഞെടുക്കാന്‍ അധികൃതര്‍. പാര്‍ക്കിംഗ് ഫൈന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പാര്‍ക്കിംഗ് ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ക്യാപ്പ് റദ്ദാക്കാന്‍ ആലോചിക്കുന്നതായി മന്ത്രിമാര്‍ വ്യക്തമാക്കിയതോടെയാണ് ഈ ചതി പുറത്തായത്. 

ലണ്ടന് പുറത്തുള്ള ലോക്കല്‍ അതോറിറ്റികള്‍ക്ക് കീഴില്‍ പിഴ 70 പൗണ്ടില്‍ നിന്നും 120 പൗണ്ടിലേറെ വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പങ്കുവെച്ചിരിക്കുന്നത്. പാര്‍ക്കിംഗ് ഇന്‍ഡസ്ട്രിയും, ധനക്കമ്മി നേരിടുന്ന കൗണ്‍സിലുകളും ഈ നീക്കത്തിന് അനുകൂലമാണ്. 

ഇത് ഡ്രൈവര്‍മാര്‍ക്ക് എതിരായ ലേബര്‍ യുദ്ധമാണെന്ന് ടോറികള്‍ ആരോപിച്ചു. കൗണ്‍സിലുകളുടെ ബജറ്റ് കമ്മി കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ അണിയറനീക്കമെന്നാണ് വിമര്‍ശനം. 'ലേബര്‍ മോട്ടോറിസ്റ്റുകള്‍ക്ക് എതിരായി യുദ്ധം നടത്തുകയാണ്. പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ ആരും അറിയാതെ കൂട്ടാനായിരുന്നു ശ്രമം. ഷോപ്പുകളില്‍ മോഷണം നടത്തുന്നവരെ പോലും ഇത് പോലെ പിഴിയുന്നില്ല. ഇത് അധ്വാനിക്കുന്ന ജനങ്ങള്‍ക്കുള്ള അടിയാണ്. റേച്ചല്‍ റീവ്‌സിന്റെ നികുതികള്‍ ജോലികളെ ബാധിക്കുമ്പോഴാണ് ഈ തിരിച്ചടി', കണ്‍സര്‍വേറ്റീവ് ലോക്കല്‍ ഗവണ്‍മെന്റ് വക്താവ് കെവിന്‍ ഹോളിന്റേക്ക് വിമര്‍ശിച്ചു. 

ലോക്കല്‍ അതോറിറ്റികള്‍ക്ക് കൂടുതല്‍ പണം ആവശ്യമായി വന്നാല്‍ പിഴിയാനുള്ള ആളുകളായി ഡ്രൈവര്‍മാര്‍ മാറിയെന്ന് എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗും പറഞ്ഞു. പാര്‍ക്കിംഗ് ഫൈനുകള്‍ കടയിലെ മോഷണത്തേക്കാള്‍ വലിയ പിഴയായി മാറുന്ന അവസ്ഥയാണ്. കുറ്റത്തിന് അനുസരിച്ചുള്ള പിഴയാണ് ഈടാക്കേണ്ടത്. അല്ലാതെ കൗണ്‍സിലിന് ആവശ്യമുള്ള പണത്തിന്റെ തോത് നോക്കി ഇത് നിശ്ചയിക്കരുത്', എഎ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.