
















ലേബര്‍ ഗവണ്‍മെന്റിന്റെ പോക്ക് ശരിയല്ലെന്ന് രാഷ്ട്രീയ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രധാനമന്ത്രിയും, സംഘവും പാഠം പഠിക്കുന്ന ലക്ഷമില്ല. ഈ ഘട്ടത്തില്‍ വന്ന ഉപതെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കാന്‍ വോട്ടര്‍മാര്‍ മുതിര്‍ന്നതോടെ അതിന്റെ ഞെട്ടലിലാണ് കീര്‍ സ്റ്റാര്‍മര്‍.
നൂറ് വര്‍ഷത്തോളം ഉറപ്പ് സീറ്റായി ലേബറിനൊപ്പം നിന്ന കെയര്‍ഫിലിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്ലെയ്ഡ് സിമുറു നാഷണലിസ്റ്റുകളെ വിജയിപ്പിച്ചാണ് വോട്ടര്‍മാര്‍ ഷോക്ക് ട്രീറ്റ്‌മെന്റ് സമ്മാനിച്ചത്. ഈ തോല്‍വി നിരാശാജനകമാണെന്ന് സമ്മതിച്ച സ്റ്റാര്‍മര്‍, ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടി വരുമെന്നും വ്യക്തമാക്കി.
റിഫോം യുകെയുടെ വിജയം തടയാന്‍ ഒരു വിഭാഗം വോട്ടര്‍മാര്‍ തന്ത്രപരമായി വോട്ട് മറിച്ചതാണ് പ്ലെയ്ഡ് സിമുറുവിന് ജയം സമ്മാനിച്ചത്. വെയില്‍സ് നാഷണലിസ്റ്റുകള്‍ 47 ശതമാനം വോട്ട് നേടിയപ്പോള്‍ നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി 36 ശതമാനം വോട്ട് കരസ്ഥമാക്കി.
കേവലം 11 ശതമാനം വോട്ടുമായി വിദൂര മൂന്നാം സ്ഥാനത്താണ് ലേബര്‍. 1918 മുതല്‍ ലേബര്‍ എംപിയെ മാത്രം വെസ്റ്റ്മിന്‍സ്റ്ററിലേക്ക് അയച്ച മണ്ഡലമാണ് കെയര്‍ഫിലി. പൊതുജനങ്ങളുടെ തിരിച്ചടി ഏറെ നിരാശ സമ്മാനിക്കുന്നതായി ഫലങ്ങള്‍ പുറത്തുവന്നതോടെ സ്റ്റാര്‍മര്‍ പ്രതികരിച്ചു.
മാറ്റം സമ്മാനിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ലേബര്‍ ഈ വിധത്തില്‍ ഒന്നും ചെയ്തില്ലെന്ന് വെയില്‍സ് ലേബര്‍ നേതാവ് പ്രതികരിച്ചു. ഇതിനിടെ വരാനിരിക്കുന്ന ബജറ്റില്‍ കൂടുതല്‍ നികുതി വേട്ട ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.