CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 50 Seconds Ago
Breaking Now

ഇത് തീക്കളി! ചെറുബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടക്കുന്നത് 'പാവം' അഭയാര്‍ത്ഥികള്‍ മാത്രമല്ല; കൊലയാളികളും, ബലാത്സംഗ പ്രതികളും, ലൈംഗിക കുറ്റവാളികളും റെക്കോര്‍ഡ് തോതില്‍ യുകെയിലേക്ക് കടക്കുന്നു; സ്വന്തം നാട്ടില്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ ബ്രിട്ടീഷ് മണ്ണിലേക്ക്

ബ്രിട്ടനിലെത്തുന്ന കുറ്റവാളികള്‍ രാജ്യത്തെ ദുര്‍ബലമായ അതിര്‍ത്തി നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് നാടുകടത്തല്‍ ഒഴിവാക്കുകയും ചെയ്യുന്നു

അഭയാര്‍ത്ഥികളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്ത നാടാണ് ബ്രിട്ടന്‍. എന്നാല്‍ ഇന്ന് ബ്രിട്ടന്‍ അതിന്റെ പ്രത്യാഘാതവും നേരിടുന്നുണ്ട്. അഭയാര്‍ത്ഥികളുടെ വേഷത്തില്‍ അനാവശ്യമായി ആളുകള്‍ പണം നല്‍കി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നു. വന്‍തോതില്‍ ആളുകള്‍ ഫ്രാന്‍സിലെ തീരത്ത് കാത്തുനില്‍ക്കുന്നു. മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ ബ്രിട്ടീഷ് തീരമണയുന്നു. 

എന്നാല്‍ യഥാര്‍ത്ഥ അഭയാര്‍ത്ഥികളുടെ മൂടുപടം അണിഞ്ഞ് ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും ഇപ്പോള്‍ യുകെയിലേക്ക് റെക്കോര്‍ഡ് തോതില്‍ എത്തുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള കൊലയാളികളും, ബലാത്സംഗ പ്രതികളും, ലൈംഗിക കുറ്റവാളികളും ഇയു രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം ഈ വഴിയിലൂടെ യുകെയിലേക്ക് രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സ്വന്തം നാട്ടില്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നത് ഒഴിവാക്കാന്‍ നൂറുകണക്കിന് ഗുരുതര കുറ്റവാളികളാണ് ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം തേടുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പുറപ്പെടുവിക്കുന്ന അറസ്റ്റ് വാറണ്ടുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് നേരിട്ടിരിക്കുന്നത്. ജര്‍മ്മനി മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 5000-ലേറെ വാറണ്ടുകള്‍ പുറപ്പെടുവിച്ചുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം. 

ബ്രിട്ടനിലെത്തുന്ന കുറ്റവാളികള്‍ രാജ്യത്തെ ദുര്‍ബലമായ അതിര്‍ത്തി നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് നാടുകടത്തല്‍ ഒഴിവാക്കുകയും ചെയ്യുന്നു. ഇത്തരം കുറ്റവാളികള്‍ നാട്ടിലെ ജനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന ദുരിതം എത്രത്തോളമാകുമെന്ന് പോലും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഭരണത്തിലിരിക്കുന്നവര്‍ക്ക് സാധിക്കുന്നില്ലെന്നതാണ് ഏറെ ഞെട്ടിക്കുന്ന വിഷയം. 




കൂടുതല്‍വാര്‍ത്തകള്‍.