
















ഏത് വിധേനയും പണം ലാഭിക്കുക, നികുതി കൂട്ടി വരുമാനം കണ്ടെത്തുക. ഇത് മാത്രമാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് മുന്നിലെ ഇപ്പോഴുള്ള മാര്‍ഗ്ഗങ്ങള്‍. രാജ്യത്തിന്റെ വളര്‍ച്ച പ്രതീക്ഷിച്ചത് പോലുള്ള മുന്നേറ്റം സൃഷ്ടിക്കാതെ ക്ഷീണിതമായ അവസ്ഥയിലുമാണ്.
ഈ ഘട്ടത്തിലാണ് ബജറ്റില്‍ വരുമാനം കണ്ടെത്താനുള്ള പല പ്രഖ്യാപനങ്ങളും തിരിച്ചടിയാകുമെന്ന് എംപിമാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ക്യാഷ് ഐഎസ്എ അലവന്‍സുകള്‍ വെട്ടിച്ചുരുക്കാനുള്ള നടപടി ഉണ്ടായാല്‍ തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്.
നികുതിരഹിതമായി പിന്‍വലിക്കാവുന്ന ഐഎസ്എകളുടെ വാര്‍ഷിക പരിധി 20,000 പൗണ്ടില്‍ നിന്നും 10,000 പൗണ്ടിലേക്ക് താഴ്ത്തുമെന്നാണ് അഭ്യൂഹം. സേവിംഗ്‌സ് ചെയ്യുന്നവര്‍ ഐഎസ്എകള്‍ക്ക് പകരം ഈ തുക സ്റ്റോക്കിലും, ഷെയറുകളിലും ഇടമെന്നാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. ഇത് മെച്ചപ്പെട്ട ദീര്‍ഘകാല റിട്ടേണും, സാമ്പത്തിക രോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ അലവന്‍സുകള്‍ വെട്ടിക്കുറയ്ക്കുന്നത് കൊണ്ട് ഇത് നേടാന്‍ കഴിയില്ലെന്നാണ് ട്രഷറി കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നത്. എന്നുമാത്രമല്ല കൂടുതല്‍ ഉയര്‍ന്ന വിലകളിലേക്ക് കണ്‍സ്യൂമേഴ്‌സിനെ തള്ളിവിടാനും സാധ്യതയുണ്ട്.
മോര്‍ട്ട്‌ഗേജ് ലെന്‍ഡിംഗ് നടത്താന്‍ ബില്‍ഡിംഗ് സൊസൈറ്റികള്‍ ക്യാഷ് ഐഎസ്എ സേവിംഗ്‌സുകളെയാണ് ആശ്രയിക്കുന്നത്. ഡെപ്പോസിറ്റ് താഴുന്നതോടെ ഉയര്‍ന്ന പലിശ നിരക്കുകളായും, വിപണിയില്‍ ലഭ്യമായ ഉത്പന്നങ്ങളുടെ എണ്ണം കുറയ്ക്കാനും നിര്‍ബന്ധിതമാകുമെന്ന് ട്രഷറി കമ്മിറ്റി മുന്നറിയിപ്പ് നല്‍കുന്നു.