
















ഈസ്റ്റ് ലണ്ടന്‍ തിരികെ പിടിക്കുമെന്ന് ആഹ്വാനം ചെയ്ത് നടത്താനിരുന്ന യുകെഐപി പ്രതിഷേധ മാര്‍ച്ചിന് അനുമതി നിഷേധിച്ച് പോലീസ്. അതേസമയം തങ്ങളുടെ സമൂഹത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മുഖംമൂടി അണിഞ്ഞ മുസ്ലീം യുവാക്കള്‍ തെരുവുകളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. കറുത്ത വസ്ത്രത്തില്‍ മുഖം മറച്ച് എത്തിയ മുസ്ലീങ്ങള്‍ ബംഗ്ലാദേശ്, പലസ്തീന്‍ പതാകകളും കൈയിലേന്തിയിരുന്നു.
യുകെഐപി മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ച സ്ഥലങ്ങളിലാണ് ബംഗ്ലാദേശി മുസ്ലീം പുരുഷന്‍മാര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. തീവ്രവലത് പ്രതിഷേധക്കാര്‍ എത്തിയാല്‍ ഉറച്ച് നില്‍ക്കുമെന്നാണ് വൈറ്റ്ചാപ്പലില്‍ ഒരു പ്രതിഷേധക്കാരന്‍ പ്രഖ്യാപിച്ചത്. 'അവര്‍ ഇസ്ലാമിനെയാണ് ലക്ഷ്യം വെയ്ക്കുന്നത്', ഇവര്‍ മൈക്രോഫോണില്‍ പറഞ്ഞു. 
'നമ്മുടെ മുതിര്‍ന്നവരെയും, സ്ത്രീകളെയും, സമൂഹത്തെയും ലക്ഷ്യം വെയ്ക്കുമ്പോള്‍ നേരിടാന്‍ നമ്മള്‍ തയ്യാറാണ്. ഞങ്ങള്‍ അവരുടെ ഏരിയയില്‍ പോയി പ്രശ്‌നവുണ്ടാക്കുന്നില്ല. എന്നാല്‍ ഇവര്‍ നമ്മുടെ വീടുകളിലെത്തി പ്രശ്‌നം ഉണ്ടാക്കുന്നു. അപ്പോള്‍ പ്രതിരോധിക്കുന്നതില്‍ എന്താണ് തെറ്റ്. ഇന്ന് നമ്മള്‍ ഒരുമിക്കുന്ന ദിവസമാണ്', അറബിക് മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനിടെ ഒരാള്‍ പ്രസംഗിച്ചു.
ടവര്‍ ഹാംലെറ്റ്‌സില്‍ കലാപം ഒഴിവാക്കാന്‍ പോലീസ് യുകെഐപി മാര്‍ച്ചിന് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പകരം ഇവരുടെ മാര്‍ച്ച് മാര്‍ബില്‍ ആര്‍ച്ചിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശിച്ചത്. അതേസമയം നടുറോഡില്‍ നിസ്‌കാരം നടത്തുന്നത് ഉള്‍പ്പെടെ ചെയ്ത് ബംഗ്ലാദേശി യുവാക്കള്‍ വെല്ലുവിളി നടത്തിയതോടെ വരും ദിവസങ്ങളില്‍ ഇതിന് മറുപ്രതിഷേധം ഉണ്ടാകുമെന്ന് ഉറപ്പായി.