
















എന്‍എച്ച്എസ് ആശുപത്രിയിലെ വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നഴ്‌സ് അവകാശം നേടിയത് താനൊരു സ്ത്രീയാണെന്ന് സ്വയം അവകാശപ്പെട്ട് കൊണ്ടാണ്. എന്നാല്‍ ഈ അവകാശം നേടിയെടുത്ത അതേ കാലയളവില്‍ ഇയാള്‍ തന്റെ കാമുകിയെ ഗര്‍ഭം ധരിപ്പിക്കാനുള്ള ശ്രമത്തില്‍ ആയിരുന്നുവെന്നാണ് ട്രിബ്യൂണല്‍ വിചാരണയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
റോസ് ഹെന്‍ഡേഴ്‌സണ്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ നഴ്‌സിംഗ് വനിതകളുടെ ചേഞ്ചിംഗ് റൂം തുറന്നുകൊടുത്തതില്‍ ആശങ്ക രേഖപ്പെടുത്തിയ നഴ്‌സുമാരെയാണ് എന്‍എച്ച്എസ് കുരിശില്‍ തറയ്ക്കാന്‍ ശ്രമിച്ചത്. ഇതിനെതിരായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചതോടെയാണ് കേസ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ മുന്‍പാകെ എത്തിയത്.
ഗര്‍ഭിണിയായിരുന്ന ഒരു സഹജീവനക്കാരിയോട് 'ഗര്‍ഭകാല സ്തനങ്ങള്‍' ഉണ്ടോയെന്നാണ് റോസ് ഹെന്‍ഡേഴ്‌സണ്‍ തിരക്കിയത്. ദ്വാരങ്ങളുള്ള ബോക്‌സര്‍ ഷോര്‍ട്‌സ് മാത്രം ധരിച്ച് കൊണ്ടായിരുന്നു ഇത്. വനിതകളുടെ ഇടങ്ങളില്‍ കറങ്ങിക്കൊണ്ട് ഹെന്‍ഡേഴ്‌സണ്‍ കാണിച്ച പല വിക്രിയകളില്‍ ഒന്നായിരുന്നു ഇത്.
2023-ലാണ് ഈ ട്രാന്‍സ്‌ജെന്‍ഡര്‍ നഴ്‌സിനെതിരെ 26 നഴ്‌സുമാര്‍ ആശങ്ക അറിയിച്ച് ആശുപത്രി മാനേജര്‍മാര്‍ക്ക് പരാതി നല്‍കിയത്. റൂമില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഇവരെ വിലക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. വനിതയെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ഹെന്‍ഡേഴ്‌സണ്‍ തന്നെയാണ് കാമുകിയെ ഗര്‍ഭിണിയാക്കാന്‍ ശ്രമിക്കുന്ന കാര്യം സഹജീവനക്കാരോട് പറഞ്ഞതെന്നും എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ വിചാരണയില്‍ വ്യക്തമായി.