CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 34 Minutes 54 Seconds Ago
Breaking Now

ബി.എം.ഡബ്ല്യു കാര്‍ വാങ്ങി നല്‍കാന്‍ കര്‍ഷക തൊഴിലാളികളായ മാതാപിതാക്കള്‍ വിസമ്മതിച്ചു ; 21 കാരന്‍ ആത്മഹത്യ ചെയ്തു

മേയ് 30 ന് കളനാശിനി കഴിച്ച യുവാവ് പിറ്റേന്ന് മുളുഗിലെ ആര്‍വിഎം ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു.

ബി.എം.ഡബ്ല്യു കാര്‍ വാങ്ങി നല്‍കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്  തെലങ്കാനയില്‍ 21കാരന്‍ ആത്മഹത്യ ചെയ്തു. സിദ്ദിപേട്ട് ജില്ലയിലെ ജാദേവ്പൂര്‍ മണ്ഡലത്തിലെ ചത്ലപ്പള്ളി നിവാസിയായ ബൊമ്മ ജോണിയാണ് ആത്മഹത്യ ചെയ്തത്.മേയ് 30 ന് കളനാശിനി കഴിച്ച യുവാവ് പിറ്റേന്ന് മുളുഗിലെ ആര്‍വിഎം ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു.

പത്താംക്ലാസില്‍ പഠനം ഉപേക്ഷിച്ച ജോണി നിരന്തരം ബിഎംഡബ്ല്യു കാര്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ഷക തൊഴിലാളികളായ മാതാപിതാക്കള്‍ മാരുതി സ്വിഫ്റ്റ് ഡിസയര്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ തന്റെ ആഗ്രഹം നിറവേറ്റിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു.

ഡിസയര്‍ വാങ്ങാന്‍ കുടുംബം കാര്‍ ഷോറൂമിലെത്തി. എന്നാല്‍ യുവാവ് നിരാശയോടെ വീട്ടിലേക്ക് മടങ്ങി. പിന്നീട് വയലില്‍ പോയി കളനാശിനി കഴിച്ചു

അച്ഛനും സഹോദരനും ചേര്‍ന്ന് ജോണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോണി മദ്യത്തിന് അടിമയായിരുന്നതായും സംശയമുണ്ട്. ആഡംബര ജീവിതം ആഗ്രഹിച്ചിരുന്ന യുവാവ് മാതാപിതാക്കളെ ഭൂമി വിറ്റ് ആഡംബര വീട് പണിയാന്‍ നിര്‍ബന്ധിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.