CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 47 Minutes 8 Seconds Ago
Breaking Now

സംഗീത- നൃത്ത വിസ്മയം ഒരുക്കുന്ന 'മഴവില്‍ സംഗീതം' ബോണ്‍മൗത്തില്‍; നാല്പതിലധികം കലാപ്രതിഭകള്‍; എട്ടുമണിക്കൂര്‍ നീളുന്ന കലാമാങ്കം, നാളെ, ശനിയാഴ്ച്ച

ലണ്ടന്‍: യുകെ മലയാളികളായ കലാഹൃദയങ്ങള്‍  നെഞ്ചിലേറ്റിയ  സംഗീത- നൃത്ത വിരുന്ന്, മഴവില്‍ സംഗീതത്തിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷം നാളെ ജൂണ്‍ 14 ന് ശനിയാഴ്ച ബോണ്‍മൗത്തിലെ ബാറിംഗ്ടണ്‍ തിയേറ്ററില്‍ അരങ്ങേറും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന 40 തിലധികം കലാപ്രതിഭകളുടെ എട്ടുമണിക്കൂര്‍ നീളുന്ന വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കലാപരിപാടികളാണ് കലാസ്വാദങ്കര്‍ക്കുവേണ്ടി സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.  

യുകെയിലെ പ്രശസ്ത സംഗീതജ്ഞനായ  സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന  ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ , എല്‍ഇഡി സ്‌ക്രീനിന്റെ മാസ്മരിക മികവില്‍, അനുഗ്രഹീതരായ നിരവധി ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും. കൂടാതെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും, നയനമനോഹരങ്ങളായ നൃത്തരൂപങ്ങളും, ഹാസ്യ കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോള്‍ യുകെ മലയാളികളുടെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുന്ന കലാസായാഹ്നത്തിനാണ് 'മഴവില്‍ സംഗീതം' തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്.

യുകെയിലെ കലാ സാംസ്‌കാരിക സാമൂഹ്യ സംഘടന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍, മഴവില്‍ സംഗീതത്തിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. യുകെയിലെ നിരവധി പുതുമുഖ നൃത്ത സംഗീത പ്രതിഭകള്‍ക്ക് എന്‍ട്രിയും പ്രോത്സാഹനവും നല്‍കുവാന്‍ ഒരു പ്ലാറ്റ്ഫോം എന്ന നിലക്കാണ്  മഴവില്‍ സംഗീതത്തിന് തുടക്കം കുറിച്ചത്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോര്‍ജും, ഭാര്യ ടെസ്‌മോള്‍ ജോര്‍ജുമാണ് മഴവില്‍ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്‌കാരത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചു വരുന്നത്. കഴിഞ്ഞ 11 വര്‍ഷങ്ങളില്‍ നടത്തിയ മികവാര്‍ന്ന പരിപാടികള്‍ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവില്‍ സംഗീതത്തിന്റെ ഭാഗമായി എത്തിയ നൂറിലധികം പ്രതിഭകളില്‍ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണയും നാദ വിസ്മയം തീര്‍ക്കുവാന്‍ ബോണ്‍മൗത്തില്‍ എത്തുക.

ഇന്ത്യന്‍ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകള്‍ക്ക് സംഗീതാര്‍ച്ചന അര്‍പ്പിക്കുവാനും ആദരവ് നല്‍കുവാനുമായി അവരുടെ പ്രശസ്ത ഗാനങ്ങളും വേദിയില്‍ ആലപിക്കും. സംഗീത ആലാപനം തപസ്യ ആക്കിയവരും, നൃത്തചുവടുകള്‍ കൊണ്ട്  വേദികളില്‍ മാസ്മരികത വിരിയിക്കുന്നവരും, കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യസാമ്രാട്ടുകളും ഒത്തുചേരുന്ന മഴവില്‍ സംഗീത സായാഹ്നത്തില്‍ ഭാഗഭാക്കാകുവാനും, ആവോളം ആസ്വദിക്കുവാനും, എല്ലാ കലാസ്വാദകരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

 

Venue Address :

Barrington Theatre, Penny's walk,

Ferndown, Bournmouth, BH22 9TH.

 

For more details:

Aneesh George: 

07915 061105

Shinu Cyriac: 07888659644. 

 




കൂടുതല്‍വാര്‍ത്തകള്‍.