CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 42 Minutes 47 Seconds Ago
Breaking Now

യുക്മ വെയില്‍സ് റീജിയണല്‍ കായികമേള ജൂണ്‍ 15ന് കാര്‍ഡിഫ് സെന്റ് ഫിലിപ്പ് ഇവന്‍'സ് സ്‌കൂള്‍ ഗ്രൗണ്ട്‌സില്‍

കാര്‍ഡിഫ്: ജൂണ്‍ 28ന്  യുക്മ ദേശീയ കായികമേളയുടെ മുന്നോടിയായി വിവിധ റീജിയണുകളില്‍  കായികമേള നടക്കുന്ന ഈ അവസരത്തില്‍, വെയില്‍സ് റീജിയണിലെ കായികമേള ശനിയാഴ്ച, ജൂണ്‍  15ന് കാര്‍ഡിഫിലെ സെന്റ് ഫിലിപ്പ് ഇവാന്‍സ് സ്‌കൂള്‍ ഗ്രൗണ്ട്‌സില്‍ വച്ച് നടത്തപ്പെടുന്നു.  വെയില്‍സ് റീജിയണിലെ പ്രമുഖ അസ്സോസിയേഷനുകളില്‍ ഒന്നായ കാര്‍ഡിഫ് മലയാളി അസോസിയേഷനാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. 

ജൂണ്‍ 15ന് രാവിലെ 9.30 ന് തന്നെ ആരംഭിക്കുന്ന റെജിസ്‌ട്രേഷന് ശേഷം വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെയായിരിക്കും കായികമേളക്ക് തുടക്കം കുറിക്കുക. പിന്നീട്   പൊതുയോഗത്തില്‍ യുക്മ വെയില്‍സ് റീജിയണല്‍ പ്രസിഡന്റ് ശ്രീ ജോഷി തോമസ് കായികമേളക്ക് അധ്യക്ഷം വഹിക്കും.    തുടര്‍ന്ന് യുക്മ ദേശീയ കായികമേള ജനറല്‍ കണ്‍വീനറും ദേശീയ ജോയിന്റ് ട്രഷററും ആയ  ശ്രീ പീറ്റര്‍ താണോലി, വെയില്‍സ് റീജിയണല്‍   കായികമേള ഉത്ഘാടനം ചെയ്യും. യുക്മ  ദേശീയ കമ്മിറ്റി അംഗം ശ്രീ ബെന്നി അഗസ്റ്റിന്‍, യുക്മ സാംസ്‌കാരിക വേദി കണ്‍വീനര്‍ ശ്രീ ബിനോ ആന്റണി എന്നിവര്‍ പ്രത്യേക അതിഥികള്‍ ആയിരിക്കും.  കായികമേള സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ മാനുവല്‍ ഇതിനകം എല്ലാ അസ്സോസിയേഷനുകള്‍ക് അയച്ചുനല്കിയിട്ടുണ്ട് എന്ന് റീജിയണല്‍  സ്‌പോര്‍ട്‌സ് സെക്രട്ടറി സാജു സലിംകുട്ടി അറിയിച്ചു. സെന്റ് ഫിലിപ്പ് ഇവാന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍  വച്ച് നടക്കുന്ന കായികമേളയില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്കും കണികള്‍ക്കുമായി ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന്  ട്രഷറര്‍ ടോംബിള്‍ കണ്ണത്, വൈസ് പ്രസിഡന്റ് പോളി പുതുശ്ശേരി, ജോയിന്റ് സെക്രട്ടറി ഗീവര്ഗീസ് മാത്യു, ജോയിന്റ് ട്രഷറര്‍ സുമേഷ് ആന്റണി, ആര്‍ട്‌സ് സെക്രട്ടറി ജോബി മാത്യു, പിആര്‍ഓ റിയോ ജോണി,  കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിജു പോള്‍, തുടങ്ങിയവര്‍ അറിയിച്ചു.

കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം സംഘടിപ്പിക്കുന്ന  വെയില്‍സ് റീജിയണല്‍ കായികമേളക്ക് റീജിയണിലെ മുഴുവന്‍ അസ്സോസിയേഷനുകളില്‍നിന്നുള്ള കായിക താരങ്ങളെ സ്വാഗതം ചെയ്യുന്നതായി വെയില്‍സ് റീജിയണല്‍  സെക്രട്ടറി ഷൈലി ബിജോയ് തോമസ്    അറിയിച്ചു. വെയില്‍സിലെ അസോസിയേഷനുകള്‍  കാര്‍ഡിഫ് മലയാളി അസോസിയേഷന്‍, ന്യൂപോര്‍ട് കേരള കമ്മ്യൂണിറ്റി, ബ്രിഡ്‌ജെണ്ട് മലയാളി അസോസിയേഷന്‍, ബാരി  മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍, മെര്‍ത്യര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, സ്വാന്‍സി മലയാളി അസോസിയേഷന്‍, വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍, അബേരിസ്വിത് മലയാളി അസോസിയേഷന്‍ തുടങ്ങിയവ ആണ് . 

റീജിയണല്‍ കായികമേളയുടെ പ്രധാന  സ്‌പോണ്‍സര്‍ കൈരളി സ്പൈസസ് & ലിറ്റില്‍ കൊച്ചി ആണ്. കൂടാതെ കായികമേള  സ്‌പോണ്‍സര്‍  ചെയ്തിരിക്കുന്നത് ജിയ ട്രാവെല്‍സ്, സല്‍ക്കാര റെസ്റ്റോറന്റ് കാര്‍ഡിഫ്, മല്ലു ഷോപ് കാര്‍ഡിഫ്, ബെല്ലവിസ്ത ഗ്രൂപ്പ് ഓഫ് നഴ്‌സിംഗ് ഹോംസ്,  മംസ് ഡെയിലി റെസ്റ്റോറന്റ് കാര്‍ഡിഫ്, എന്നിവരാണ്. 

 

(റിയോ ജോണി, പി ആര്‍ ഓ യുക്മ വെയില്‍സ് റീജിയന്‍)

 




കൂടുതല്‍വാര്‍ത്തകള്‍.