CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 47 Seconds Ago
Breaking Now

കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ മിഥുന മാസ ശ്രീ അയ്യപ്പ പൂജ ജൂണ്‍ 21 ശനിയാഴ്ച

കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ മിഥുന മാസ ശ്രീ അയ്യപ്പ പൂജ, 2025 ജൂണ്‍ 21 ാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. അന്നേ ദിവസം വൈകുന്നേരം 6:30 മുതല്‍ ഗണപതി പൂജ, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉണ്ടായിരിക്കുന്നതാണ്, വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ രണ്ടു ബഞ്ച് പൂക്കളും, ഒരു നാളികേരവും, നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും ഈ മഹത്തായ പൂജയില്‍ പങ്കെടുക്കാമെന്നു അയ്യപ്പ സ്വാമിയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

അമ്പലത്തിന്റെ വിലാസം

KENT AYYAPPA TEMPLE

1 Northgate, Rochester ME1 1LS

 കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കാവുന്നതാണ് 

07838170203, 07985245890, 07507766652, 07906130390

 




കൂടുതല്‍വാര്‍ത്തകള്‍.