CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 23 Minutes 52 Seconds Ago
Breaking Now

'ഡോ. ഹാരിസിന്റെ പരസ്യപ്രതികരണം ചട്ടലംഘനം, പക്ഷേ നടപടി വേണ്ടെന്ന് ആരോഗ്യവകുപ്പ് സമിതി

ഡോ ഹാരിസ് ജോലി ചെയ്യുന്ന യൂറോളജി വിഭാഗത്തിലുണ്ടായ ഫയല്‍ നീക്കത്തിലെ താമസവും മറ്റ് വകുപ്പ് മേധാവികള്‍ ചൂണ്ടിക്കാട്ടിയ വീഴ്ചകളും പരാമര്‍ശിച്ചിട്ടുണ്ട്.

ഡോ. ഹാരിസിന്റെ മാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രതികരണം ചട്ടലംഘനമെങ്കിലും നടപടി വേണ്ടെന്ന് അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് സമിതി. ഡോക്ടര്‍ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെങ്കിലും, നടപടി വേണ്ടെന്നാണ് ശുപാര്‍ശ. ഡോക്ടര്‍ പറഞ്ഞതില്‍ പൂര്‍ണമായും വസ്തുതയില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാര്‍ അധ്യക്ഷനായ സമിതി ഇന്നലെ രാത്രി വൈകിയാണ് ഡിഎഇയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സംവിധാനത്തിലെ പാളിച്ചകള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സമിതി വിലയിരുത്തി. ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഡോ ഹാരിസ് ജോലി ചെയ്യുന്ന യൂറോളജി വിഭാഗത്തിലുണ്ടായ ഫയല്‍ നീക്കത്തിലെ താമസവും മറ്റ് വകുപ്പ് മേധാവികള്‍ ചൂണ്ടിക്കാട്ടിയ വീഴ്ചകളും പരാമര്‍ശിച്ചിട്ടുണ്ട്. പര്‍ച്ചേസ് നടപടി അടിയന്തരമായി ലളിതമാക്കണമെന്നും കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം സ്ഥാപന മേധാവികള്‍ക്ക് അനുവദിക്കണമെന്നുമാണ് ശുപാര്‍ശ. റിപ്പോര്‍ട്ട് ഡിഎംഇ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറും.

 




കൂടുതല്‍വാര്‍ത്തകള്‍.