CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 22 Seconds Ago
Breaking Now

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ നടനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിറിനെയും സഹനിര്‍മ്മാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സൗബിനും പിതാവ് ബാബു ഷാഹിറും ഷോണ്‍ ആന്റണിയും മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം എല്ലാ കാര്യങ്ങളും കൃത്യമായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം സൗബിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു..

രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലായിരുന്നു നടന്നത്. തിങ്കളാഴ്ചയും ആവശ്യമെങ്കില്‍ ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആയിരുന്നു ആവശ്യപ്പെട്ടത്. കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി നേരത്തെ തളളിയിരുന്നു. പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ കോടതി നിര്‍ദേശിച്ചിരുന്നതാണ്, എന്നാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് സൗബിനെതിരെ കേസ് എടുത്തത്. നാല്‍പത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് സൗബിനും സംഘവും മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്കായി സിറാജില്‍ നിന്ന് ഏഴ് കോടിയിലധികം രൂപ വാങ്ങിയിരുന്നു. എന്നാല്‍ മുടക്കുമുതല്‍ പോലും തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്നാണ് സിറാജ് പൊലീസിനെ സമീപിച്ചത്. സിസിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി വിശ്വസിപ്പിച്ചാണ് സൗബിനും സംഘവും കോടികള്‍ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.