ആത്മഹത്യാ ചെയ്ത പ്രശസ്ത മോഡലും ഇന്‍ഫ്‌ലുവന്‍സറുമായ സാന്‍ റേച്ചലിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി പൊലീസ്. റേച്ചലിന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തിന് വേണ്ടി ആറ് ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും അച്ഛനും ഭര്‍ത്താവും അറിയാതെയാണ് കടം വാങ്ങിയതെന്നും കുറിപ്പില്‍ പറയുന്നു.
നിറത്തിന്റെ പേരിലുള്ള വിവേചനങ്ങള്‍ക്കെതിരെ പോരാടിയ മോഡലാണ് സാന്‍ റേച്ചല്‍ എന്ന 26 കാരി. ഇക്കഴിഞ്ഞ ദിവസമാണ് ഇവരെ ആത്മഹത്യാ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിനായി ആറ് ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും അച്ഛനും ഭര്‍ത്താവും അറിയാതെയാണ് കടം വാങ്ങിയതെന്നും റേച്ചല്‍ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അച്ഛന്‍ പണം തന്നുവെന്നാണ് ഭര്‍ത്താവിനോട് പറഞ്ഞതെന്നും കടം വാങ്ങിയ പണം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
അച്ഛന് എഴുതിയ കത്തില്‍ ഒരാള്‍ക്ക് പണം കൊടുക്കാനുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. അമിതമായി ഉറക്കഗുളിക കഴിച്ചതിനെത്തുടര്‍ന്നായിരുന്നു മരണം. പുതുച്ചേരിയില്‍ ജനിച്ചുവളര്‍ന്ന സാന്‍ റേച്ചലിന് ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ടിരുന്നു. മകളെ വളര്‍ത്തിയതും മോഡലിംഗ് രംഗത്തേക്ക് എത്തിച്ചതുമെല്ലാം പിതാവ് ഡി ഗാന്ധിയാണ്. നിറത്തിന്റെ പേരില്‍ ആദ്യം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെങ്കിലും വിവേചനത്തിനെതിരെ സ്വയം പോരാടി വളരെ വേഗം പ്രശസ്തയായി മാറാന്‍ റേച്ചലിന് സാധിച്ചു.