പ്രസ്റ്റണ്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സില്‍ കരുത്തറിയിച്ചുകൊണ്ട് പ്രസ്റ്റണില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാന്‍ഡ്‌സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവര്‍ത്തനം.
ഞായറാഴ്ച ചേര്‍ന്ന യൂണിറ്റ് രൂപീകരണ മീറ്റിങ്ങില്‍ ബിബിന്‍ കാലായില്‍ അദ്യക്ഷത വഹിച്ചു. ഐ ഓ സി(യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ഷിനാസ് ഷാജു, ബേസില്‍ കുര്യാക്കോസ്, അബിന്‍ മാത്യു, ബിജോ, ബേസില്‍ എല്‍ദോ, ലിന്റോ സെബാസ്റ്റ്യന്‍, റൗഫ് കണ്ണംപറമ്പില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
എ ഐ സി സിയുടെ നിര്‍ദേശപ്രകാരം യൂറോപ്യന്‍ രാജ്യങ്ങളില്‍ അടുത്തിടെ നടന്ന ഐ ഓ സി - ഓ ഐ സി സി സംഘടനകളുടെ ലയനശേഷം യു കെയില്‍ പുതിയതായി രൂപീകൃതമാകുന്ന ദ്വിതീയ യൂണിറ്റും ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന അഞ്ചാമത്തെ യൂണിറ്റുമാണ് പ്രസ്റ്റണ്‍ യൂണിറ്റ്.
പ്രസ്റ്റണിലെ കോണ്‍ഗ്രസ് അനുഭാവികളുടെ ദീര്‍ഘ കാലമായുള്ള ആഗ്രഹ പൂര്‍ത്തീകരണം കൂടിയാണ് യൂണിറ്റ് രൂപീകരണത്തോടെ സാധ്യമായത്. പരിചയസമ്പന്നരും പുതുമുഖങ്ങളും അണിനിരക്കുന്നതാണ് ഭാരവാഹി പട്ടിക. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഫെബ്രുവരിയില്‍ യു കെ സന്ദര്‍ശിച്ച വേളയില്‍ പ്രസ്റ്റണില്‍ നിന്നുമെത്തിച്ചേര്‍ന്ന കോണ്‍ഗ്രസ് അനുഭാവികള്‍ ഈ കാര്യം അദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
മിഡ്ലാന്‍ഡ്‌സ് ഏരിയ കേന്ദ്രീകൃതമായി കൂടുതല്‍ യൂണിറ്റുകള്‍ വരും ദിവസങ്ങളില്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
യൂണിറ്റ് ഭാരവാഹികള്‍:
പ്രസിഡന്റ്: ബിബിന്‍ കാലായില്‍
വൈസ് പ്രസിഡന്റ്: ബേസില്‍ കുര്യാക്കോസ്
ജനറല്‍ സെക്രട്ടറി: ഷിനാസ് ഷാജു
ട്രഷറര്‍: അബിന്‍ മാത്യു
Romy Kuriakose