പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച് കീര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനം. തീവ്രവാദത്തിന് 'സമ്മാനമായി' നല്‍കുന്ന പ്രവൃത്തിയെന്ന് വ്യാപക വിമര്‍ശനം ഏറ്റുവാങ്ങുന്ന നടപടിക്ക് പിന്നാലെ വിജയം അവകാശപ്പെട്ട് ഹമാസ് രംഗത്തെത്തി. മിഡില്‍ ഈസ്റ്റില്‍ സമാധാന പ്രതീക്ഷ നിലനിര്‍ത്താനാണ് രാജ്യം സൃഷ്ടിക്കുന്നതിന് ഔദ്യോഗിക പിന്തുണ നല്‍കുന്നതിലൂടെ യുകെ ശ്രമിക്കുനമ്‌നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിര്‍ത്താന്‍ ഈ നീക്കം അനിവാര്യമായി മാറുകയായിരുന്നുവെന്ന് സ്റ്റാര്‍മര്‍ അവകാശപ്പെട്ടു. ക്രൂരന്‍മാരായ തീവ്രവാദ സംഘടനയായ ഹമാസിന് പലസ്തീന്‍ ഗവണ്‍മെന്റ് രൂപീകരണത്തില്‍ യാതൊരു പങ്കും ഉണ്ടാകില്ലെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍ സ്റ്റാര്‍മറെ ആധുനിക കാലത്തെ പ്രീണനക്കാരനെന്നാണ് ഇസ്രയേല്‍ നേതാക്കള്‍ വിമര്‍ശിച്ചത്. ഹമാസിന് വമ്പന്‍ സമ്മാനം നല്‍കിയ സ്റ്റാര്‍മര്‍ ഇപ്പോഴും ബന്ദികളാക്കപ്പെട്ടവരെ ചതിക്കുകയാണ് ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി. പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച നടപടി ലേബര്‍ എംപിമാരെയും, അവരുടെ വോട്ടര്‍മാരെയും തൃപ്തിപ്പെടുത്താനുള്ള നടപടിയാണെന്നാണ് ടോറികള്‍ ആരോപിച്ചു. പാര്‍ട്ടിയിലെ ഇടത് വിഭാഗം ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് പ്രഖ്യാപിക്കാന്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
അതേസമയം ഈ പ്രഖ്യാപനത്തെ വിജയമായാണ് ഹമാസ് പ്രശംസിച്ചത്. 'ഒക്ടോബര്‍ 7 കൂട്ടക്കൊലയ്ക്ക് ശേഷം പലസ്തീനെ രാജ്യമായി അംഗീകരിച്ച നേതാക്കള്‍ക്കുള്ള വ്യക്തമായ സന്ദേശമാണ് ഇത്, തീവ്രവാദത്തിന് വലിയ സമ്മാനമാണ് നിങ്ങള്‍ നല്‍കിയത്. ഒപ്പം മറ്റൊരു സന്ദേശം കൂടി നല്‍കാം- അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല. ജോര്‍ദാന്‍ നദിയുടെ പശ്ചിമ ഭാഗത്ത് ഒരു പലസ്തീന്‍ രാജ്യം ഉണ്ടാകില്ല', ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.