റിഫോം യുകെയുടെ ഇമിഗ്രേഷന്‍ നിയന്ത്രണ പദ്ധതികള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവരുന്നുണ്ട്. ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ പൂര്‍ണ്ണമായി എടുത്ത് കളയുമെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് പിന്നാലെ കുടിയേറ്റക്കാരെ ഉപദ്രവിക്കാനുള്ള പദ്ധതികള്‍ നിഗല്‍ ഫരാഗ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ബ്രിട്ടീഷ് ജോലിക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള പോംവഴിയുടെ ഭാഗമായി ചെലവ് കുറഞ്ഞ വിദേശ ജോലിക്കാരെ ആശ്രയിക്കുന്ന സ്ഥാപനങ്ങളുടെ ആശ്രയത്വം അവസാനിപ്പിക്കുമെന്നാണ് നിഗല്‍ ഫരാഗ് വ്യക്തമാക്കുന്നത്. നിയമപരമായ കുടിയേറ്റത്തെ നിയന്ത്രിച്ച് നിര്‍ത്താനുള്ള ശക്തമായ പദ്ധതിയെന്ന വിശേഷണത്തോടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.
താന്‍ പ്രധാനമന്ത്രി 'പദത്തിലെത്തിയാല്‍' വിദേശ ജോലിക്കാര്‍ക്ക് യുകെയിലെ വരുമാനം കുറഞ്ഞ ജോലികളില്‍ പ്രവേശിക്കാന്‍ കഴിയാത്ത വിധത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്നാണ് ഫരാഗ് വ്യക്തമാക്കുന്നത്. സെറ്റില്‍മെന്റ് പദവി ലഭിച്ച എല്ലാ കുടിയേറ്റക്കാരുടെയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളും പദ്ധതിയിലുണ്ട്. ബെനഫിറ്റുകള്‍ കൈപ്പറ്റാന്‍ ബ്രിട്ടീഷ് പൗരത്വം വേണ്ടിവരുമെന്നതാണ് പ്രധാന നിബന്ധന.
വിദേശ ജോലിക്കാരെ ആശ്രയിക്കുന്ന മേഖലകളില്‍ നിന്നുള്ള യുകെ സ്ഥാപനങ്ങള്‍ക്ക് ഇതിനായി പുതിയ അക്യൂട്ട് സ്‌കില്‍ഡ് ഷോര്‍ട്ടേജ് വിസകള്‍ക്കായി അപേക്ഷിക്കാന്‍ റിഫോം ഗവണ്‍മെന്റ് നിര്‍ബന്ധിതമാക്കുമെന്ന് ഫരാഗ് വ്യക്തമാക്കി. കൂടാതെ ഭാവിയില്‍ ഈ ജോലികള്‍ക്കായി ബ്രിട്ടീഷുകാരെ പരിശീലിപ്പിച്ചെടുക്കാന്‍ നികുതി ചുമത്തുകയും ചെയ്യും. തീവ്രവലത് വോട്ടുകള്‍, ഇമിഗ്രേഷന്‍ വിരുദ്ധതയും കൈമുതലാക്കിയുള്ള ഫരാഗിന്റെ പ്രഖ്യാപനങ്ങള്‍ കുടിയേറ്റക്കാരെ ആശങ്കയിലാക്കുന്നതാണ്.