CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 35 Minutes 58 Seconds Ago
Breaking Now

യുക്മ പരിപാടികളുടെ പ്രായോജകരെ യുക്മ ഫെസ്റ്റില്‍ ആദരിക്കുന്നു.

ജൂലൈ 27-ന് നോര്‍ത്താംപ്ടനില്‍വച്ച് നടക്കുന്ന യുക്മഫെസ്റ്റില്‍ യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സംഭാവനകള്‍ നല്‍കിയിട്ടുള്ള സ്ഥാപനങ്ങളെ ആദരിക്കുന്നതാണ്.

ഈ വര്‍ഷം വിവിധപരിപാടികള്‍ യുക്മ സംഘടിപ്പിച്ചു. എല്ലാവര്‍ക്കും അറിയാവുന്നതു പോലെ ജനകീയപിന്തുണപോലെ തന്നെ അത്യന്താപേക്ഷിതമാണ് സാമ്പത്തികത്തിന്‍റെ ഉറവിടവും. മലയാളിസമൂഹത്തിന്‍റെ ഉടമസ്ഥതയില്‍ ഒട്ടനവധി ബിസിനസ് സംരംഭങ്ങള്‍ നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലുംസംഘടനക്ക് ഉപകാരപ്രദമായ നിലയില്‍ എക്കാലവും സഹായഹസ്തവുമായി കടന്നു വന്നിട്ടുള്ള ബിസിനസ്സ്കാരെയും വ്യാപാരസ്ഥാപനങ്ങളേയും ആദരിക്കേണ്ടത് ആവശ്യമാണ്. അത്തരത്തില്‍ യുക്മയെ സഹായിച്ചസ്ഥാപനങ്ങളുടെ പേര് ചുവടെ ചേര്‍ക്കുന്നു.

അലൈഡ്‌ഫൈനാന്‍സ്

ഈ കഴിഞ്ഞ നടപ്പുവര്‍ഷം യുക്മ ആവിഷ്കരിച്ച ആദ്യസംരംഭമായിരുന്നു യുക്മ കലണ്ടര്‍. അതില്‍ മാന്യമായ രീതിയില്‍പരസ്യം നല്‍കി സഹായിച്ച അലൈഡ്‌ ഫൈനാന്‍സ് യുകെയുടെ ഇന്‍ഷുറന്‍സ് രംഗത്ത് മികച്ചപ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുന്ന ഒരു സ്ഥാപനമാണ്‌. തുടര്‍ന്ന് യുക്മയും ഫ്രണ്ട്സ്യുനൈറ്റഡും ജനകീയമായി നടപ്പിലാക്കിയ വൊഡാഫോണ്‍ കോമഡി ഷോയുടെ മെഗാ സ്പോണ്‍സറുംഈ സ്ഥാപനം തന്നെയായിരുന്നു. ഇനി നടക്കാന്‍ പോകുന്ന യുക്മ ഫെസ്റ്റിന്‍റെയും മെഗാസ്പോണ്‍സര്‍ഷിപ്പ്‌ നല്‍കി സഹായിക്കുന്ന ഈ സ്ഥാപനം യുക്മയുടെ നടപ്പു വര്‍ഷത്തെഎല്ലാ പരിപാടികളിലും സജീവ സാന്നിധ്യം അറിയിച്ചിട്ടുള്ളതാണ്.


മെറ്റ്ലൈഫ് യുകെ

യുക്മ എന്ന സംഘടന നടത്തി വരുന്ന, ജനഹൃദയങ്ങള്‍ കീഴടക്കിയ യുക്മകലാമേളയ്ക്ക് മുഖ്യ പ്രായോജകരായത് മെറ്റ് ലൈഫ് യുകെ ആണ്.ആദ്യമായിട്ടാണ് ഒരു ജനകീയ പരിപാടിക്ക്‌ മെറ്റ് ലൈഫ് ഇത്രയും വലിയ സ്പോണ്‍സര്‍ഷിപ്‌ നല്‍കിയത്. ഇന്‍ഷുറന്‍സ് രംഗത്ത്‌ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുന്ന ഈ സ്ഥാപനത്തിന്‍റെ കീഴിൽ ഒട്ടനവധി മലയാളി സുഹൃത്തുക്കള്‍ ജോലി ചെയ്ത്‌ വരുന്നുണ്ട്. യുക്മ പോലുള്ള സംഘടനക്ക് ഇതുപോലെ ഒരു സ്പോണ്‍സര്‍ഷിപ്പ് നല്കുവാന്‍ പ്രേരണ നല്‍കിയത് യുക്മയുടെ ജനകീയ അടിത്തറയാണ്. ഈ കലാമേളയില്‍ പങ്കെടുത്ത മെറ്റ് ലൈഫ് യുകെയുടെ ചീഫ്‌ ശ്രീ.പാട്രിക് മക്കെയിന്‍ കലാമേള കണ്ട് സന്തുഷ്ടനായി തുടര്‍ന്നും നമ്മുടെ സംഘടനക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജോര്‍ജ് ക്ലെയിംസ്

യുക്മ നടത്തിയ എല്ലാ കലാമേളകളുടെയും മുഖ്യപ്രായോജികര്‍ ആയിരുന്ന ജോര്‍ജ് ക്ലെയിംസ് ഈ വര്‍ഷത്തെയും കലാമേളയുടെയും മുഖ്യപ്രയോജകര്‍ ആയിരുന്നു. യുക്മയുടെ 2013 കലണ്ടറിലും കാര്യമായ സംഭാവന നല്‍കി സഹായിച്ചിട്ടുണ്ട്. പേര്‍സണല്‍ ഇന്‍ജുറി ക്ലെയിംസ് രംഗത്ത് മികച്ച സേവനം നടത്തുന്ന ഈ സ്ഥാപനം യുക്മയുടെ അഭ്യുദയകാംക്ഷി എന്ന നിലയില്‍ എന്നും പല മേഖലകളില്‍ സംഘടനയെ സഹായിക്കുന്നുണ്ട്.

ഫെഡറല്‍ ബാങ്ക്

ഇന്ത്യയിലെ ഒരു പ്രമുഖ ഷെഡ്യൂള്‍ഡ്‌ ബാങ്ക് ആയ ഫെഡറല്‍ബാങ്ക് കലാമേളയുടെ മറ്റൊരു മുഖ്യ സ്പോണ്‍സര്‍ ആയിരുന്നു. പ്രവാസികളായ മലയാളികളോട് അനുഭാവപൂര്‍ണ്ണമായ പ്രവര്‍ത്തനവും സേവനവും നടത്തുന്ന ഫെഡറല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷത്തെ കലാമേളയിലും മുഖ്യ പ്രായോജകര്‍ ആയിരുന്നു.

മാതാ കാറ്ററിങ്ങ് നനീട്ടന്‍

യുക്മയുടെ ആരംഭകാലം മുതല്‍ ഈ സംഘടനയുടെ എല്ലാ വിധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായസഹകരണങ്ങള്‍ നല്‍കിയിട്ടുള്ള ഒരു സ്ഥാപനമാണ് മാതാ കാറ്ററിങ്ങ്. കഴിഞ്ഞ സ്പോര്‍ട്സ് മീറ്റിലും ഈ വര്‍ഷത്തെ കലാമേളയിലും മാന്യമായ രീതിയില്‍ സ്പോണ്‍സര്‍ഷിപ്പ് നല്‍കി സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സഹായ സഹകരണങ്ങള്‍ നല്‍കുന്ന ഈ സ്ഥാപനം യുക്മയുടെ 2013 കലണ്ടറിലും സംഭാവന നല്‍കി സഹായിച്ചിട്ടുണ്ട്. കാറ്ററിങ്ങ് നടത്തുന്ന ഈ സ്ഥാപനം യുക്മയുടെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യം അറിയിച്ചിട്ടുമുണ്ട്.

ബ്രിട്ടീഷ കൈരളി

യുകെയിലെ ഒരുപ്രമുഖ മാധ്യമം എന്ന നിലയില്‍ യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ സഹകരണമാണ് അവരുടെ പ്രചരണത്തിലൂടെ യുക്മയ്ക്ക് നല്കി കൊണ്ടിരിക്കുന്നത്. അതു പോലെ യുക്മ കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ ഇതിന്‍റെ പ്രായോജകര്‍ ആകാം എന്നു പറഞ്ഞ് മുന്‍പോട്ടു വന്ന മാധ്യമം ആണ് ബ്രിട്ടീഷ് കൈരളി.

ട്രാവല്‍ വിഷന്‍

യുകെയിലെ ഒരു പ്രമുഖ ട്രാവല്‍ ഏജന്‍സി ആയി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ വിഷന്‍ യുക്മയുടെ 2013 കലണ്ടറില്‍ മുഖ്യ സ്ഥാനത്തു നിന്ന് പരസ്യം നല്‍കി ഈ സംരംഭം വിജയിപ്പിക്കുവാന്‍ സഹായിച്ചു. ആദ്യമായിട്ടാണ് യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ ഈ സ്ഥാപനം പ്രായോജകര്‍ ആകുന്നത്‌.

റിങ്ങ് ടു ഇന്ത്യ

യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് മിതമായ നിരക്കില്‍ ഫോണ്‍ വിളിക്കാന്‍ സഹായിക്കുന്ന ഈ സ്ഥാപനം ഈ കഴിഞ്ഞ കലാമേളയിലും ഈ വരുന്ന യുക്മഫെസ്റ്റിലും മാന്യമായ രീതിയില്‍ സ്പോണ്‍സര്‍ഷിപ്പ് നല്‍കി ഉദാരമായി സഹായിച്ചിട്ടുണ്ട്.

ലോ ആന്‍ഡ്‌ ലോ സോളിസിറ്റെഴ്സ്

ആവശ്യമുള്ള ഘട്ടങ്ങളില്‍ ലാഭേച്ഛയില്ലാതെ യുക്മയുടെ പ്രവര്‍ത്തനങ്ങള്ളില്‍ നിയമോപദേശം നല്കുന്ന ഈ സ്ഥാപനം യുക്മ 2013 കലണ്ടറിലും ഉദാരമായ സംഭാവന നല്‍കി സഹായിച്ചിട്ടുണ്ട്.

മുത്തൂറ്റ് മണി ട്രാന്‍സ്ഫര്‍

യു.കെ മലയാളികള്‍ക്ക്‌ വിശ്വാസ്യതയോടെ മികച്ച റേറ്റില്‍ നാട്ടിലേക്ക്‌ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് സഹായിക്കുന്ന ഈ സ്ഥാപനം യുക്മ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാകുന്ന മറ്റൊരു സ്ഥാപനമാണ്.

ഈ സ്ഥാപനങ്ങള്‍ക്കെല്ലാം എല്ലാവിധ വിജയാശംസകള്‍ നേരുകയും യുക്മ നാഷണല്‍ കമ്മിറ്റിയുടെ എല്ലാ വിധ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുകയും ചെയ്യുന്നു.

ഇത്രയേറെ വിപുലമായ രീതിയില്‍ യുക്മ ആവിഷ്കരിക്കുന്ന യുക്മ ഫെസ്റ്റിന് വന്നെത്തുന്ന എല്ലാവരുടേയും ക്ഷേമം ഉറപ്പുവരുത്തുന്നതിന് ആതിഥേയ അസോസിയേഷനായ നോര്‍ത്താംപ്ടന്‍ മലയാളി അസോസിയേഷനിലെ മുഴുവന്‍ എക്സിക്യുട്ടീവ് അംഗങ്ങളുടെയും യുക്മ എന്ന സംഘടനയുടെ നെടും തൂണായ എല്ലാ റീജിയനല്‍ ഭാരവാഹികളെയും ഉള്‍പ്പെടുത്തി കൊണ്ട് വിപുലമായ റിസപ്ഷന്‍ കമ്മിറ്റിയാണ് യുക്മ രൂപീകരിച്ചിരിക്കുന്നത്. നോര്‍ത്താംപ്ടൻ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ.തോമസ് കോശിയുടെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ്‌ അനില്‍ ഭാസി,സെക്രട്ടറി സുരേഷ് കുമാര്‍ , ജോയിന്റ് സെക്രട്ടറി ബിജു ഐസക്, ട്രസ്ടീ സാം പ്ലാചേരി, എക്സിക്യുട്ടീവ് മെമ്പര്‍മാര്‍ ആയ പ്രേം ചീരോത്ത്,ഡോ.വിപിന്‍, ജോണ്‍ വടക്കേമുറി, ശ്യാമള പ്രേം എന്നിവരും അസോസിയേഷനിലെ മറ്റംഗങ്ങളും അതിഥികളായി അവിടെയെത്തുന്ന എല്ലാ യു.കെ മലയാളീകളുടെയും ക്ഷേമം ഉറപ്പു വരുത്തുന്നതുമായിരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.