CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 41 Minutes 8 Seconds Ago
Breaking Now

മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലടക്കം 17 ഇടത്ത് ഇഡി പരിശോധന

ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.

ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും  വീടുകളിലടക്കം കേരളത്തിലും തമിഴ്‌നാട്ടിലുമായി 17 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്.  ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചാക്കലക്കല്‍ തുടങ്ങിയ സിനിമാ താരങ്ങളുടെയും മറ്റ് ചില വാഹന ഉടമകളുടെയും ഓട്ടോ വര്‍ക്ക്ഷോപ്പുകളുടെയും വ്യാപാരികളുടെയും എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വസതികളിലും സ്ഥാപനങ്ങളിലുമായി 17 സ്ഥലങ്ങളിലാണ് പരിശോധന.

ലാന്‍ഡ് ക്രൂയിസര്‍, ഡിഫെന്‍ഡര്‍, മസെരാട്ടി തുടങ്ങിയ ആഡംബര കാറുകള്‍ ഇന്ത്യ-ഭൂട്ടാന്‍, നേപ്പാള്‍ വഴികളിലൂടെ അനധികൃതമായി ഇറക്കുമതി ചെയ്യുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്ന ഒരു സിന്‍ഡിക്കേറ്റിനെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഇ ഡി അധികൃതര്‍ പറഞ്ഞു.

കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ഒരു സംഘം ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയില്‍ നിന്നുള്ള വ്യാജ രേഖകളും അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തട്ടിപ്പിലൂടെയുള്ള ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചാണ് വാഹനങ്ങള്‍ കടത്തിയത്.  ഈ വാഹനങ്ങള്‍ പിന്നീട് സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്പന്നരായ വ്യക്തികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.