അക്കരപ്പാടം പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വൈക്കം പാര്‍ത്ഥശേരി പ്രതാപന്റെ മകള്‍ പൂജ പി പ്രതാപാണ് മരിച്ചത്. അഗ്നി രക്ഷാ സേന ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ അക്കരപ്പാടം പാലത്തിന്റെ തെക്കുഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടത്താണ് സംഭവം. പുതിയ പാലത്തിലൂടെ കുറേ സമയം ഫോണ്‍ ചെയ്തു നടന്ന വിദ്യാര്‍ത്ഥിനി പിന്നീട് പാലത്തിന്റെ കൈവരിയില്‍ നിന്നും മൂവാറ്റുപുഴയാറിലേക്ക് എടുത്തു ചാടുകയായിരുന്നു. കുലശേഖരമംഗലം കൂട്ടുന്മേല്‍ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയാണ് പൂജ. പുഴയുടെ വളരെ ആഴമുള്ള ഭാഗമാണ് ഇവിടം. സ്‌കൂള്‍ ബാഗും ധരിച്ചിരുന്ന ചെരുപ്പും കരയില്‍ ഊരിവച്ച നിലയില്‍ കണ്ടെത്തി.
കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷാകര്‍ത്താവിന്റെ ഫോണിലേക്ക് ആബ്‌സെന്‍സ് മെസേജ് അയച്ചിരുന്നു. ഒന്നരമണിക്കൂര്‍ പുഴയില്‍ തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.