വിവാദ പ്രസംഗവുമായി സിപിഐഎം എംഎല്‍എ യു പ്രതിഭ. നാട്ടില്‍ ഉദ്ഘാടനങ്ങള്‍ക്ക് ഇപ്പോള്‍ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നും തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ചു കയറുകയാണെന്നും യു പ്രതിഭ പറഞ്ഞു.അത് നിര്‍ത്താന്‍ പറയണമെന്നും അവരോട് തുണിയുടുത്ത് വരാന്‍ പറയണമെന്നും യു പ്രതിഭ വ്യക്തമാക്കി.ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുതെന്നും യു പ്രതിഭ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സാംസ്‌കാരിക പരിപാടിക്കിടെയാണ് വിവാദ പ്രസംഗം നടത്തിയത്.
മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും പ്രതിഭ പറഞ്ഞു.മോഹന്‍ലാലിന്റെ ടെലിവിഷന്‍ ഷോയ്ക്കും എതിരെയും യു പ്രതിഭ വിമര്‍ശനം ഉന്നയിച്ചു. മോഹന്‍ലാല്‍ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ടെന്നും മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുകയും അവരുടെ വസ്ത്രം ഇറുങ്ങിയതാണോ എന്ന് കമന്റ് ചെയ്യുകയും ചെയ്യുന്നതാണ് പരിപാടിയെന്നും യു പ്രതിഭ പറഞ്ഞു.അനശ്വരനടനാണ് ഈ പരിപാടി ചെയ്യുന്നതും യു പ്രതിഭ വിമര്‍ശിച്ചു.ജനാധിപത്യത്തില്‍ വരേണ്ടത് താര രാജാക്കന്മാര്‍ അല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പച്ച മനുഷ്യരാണെന്നും ധൈര്യത്തോടെ പറയാന്‍ നമ്മള്‍ തയ്യാറാവണമെന്നും യു പ്രതിഭ പറഞ്ഞു.