CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 1 Seconds Ago
Breaking Now

''അറുപത് രൂപാണ് എന്റെ ആദ്യത്തെ കൂലി, ഇപ്പോള്‍ മോശമില്ലാത്ത പ്രതിഫലമുണ്ട് ; നടി ദിവ്യാ ശ്രീധര്‍

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ വിവാഹമായിരുന്നു സീരിയല്‍ താരങ്ങളായ ക്രിസ് വേണു ഗോപാലിന്റെയും ദിവ്യാ ശ്രീധറിന്റെയും. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് പിന്നാലെ പല വിമര്‍ശനങ്ങളും ഇരുവരേയും തേടി വന്നിരുന്നു. ഇവയ്ക്ക് എല്ലാം തക്കതായ മറുപടിയും താരങ്ങള്‍ കൊടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യത്തെ പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ് ദിവ്യ ശ്രീധര്‍.

''അറുപത് രൂപാണ് എന്റെ ആദ്യത്തെ കൂലി. ശമ്പളം എന്ന് അതിനെ വിളിക്കുന്നില്ല. കൂലി എന്നു പറയാം. അതേക്കുറിച്ച് മുഴുവന്‍ കാര്യങ്ങളും ഞാന്‍ പറയുന്നില്ല. എത്ര വളര്‍ന്നാലും എത്ര ഉയരത്തില്‍ എത്തിയാലും പണ്ട് വളര്‍ന്ന സാഹചര്യങ്ങള്‍ മറക്കരുത് എന്നുണ്ട് എനിക്ക്. അതൊന്നും മറന്ന് ആരോടും ഒരു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല. മുമ്പ് ഞാന്‍ എന്റെ സങ്കടങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ എന്തോ അപരാധം ചെയ്തത് പോലെയായിരുന്നു മറ്റുള്ളവര്‍ക്ക്. അതുകൊണ്ട് തന്നെ ഇനി എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ പറയില്ല. ഞാന്‍ വളര്‍ന്ന സാഹചര്യം എനിക്ക് അറിയാം. അത് വിട്ട് ഒരിക്കലും കളിക്കില്ല.

 

പിന്നീട് അമ്മ കുടുംബശ്രീയില്‍ നിന്നും ലോണെടുത്ത് എന്നെ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിപ്പിച്ചു. എട്ടായിരം രൂപയാണ് ലോണായി എടുത്തത്. ആറായിരം രൂപയായിരുന്നു കോഴ്‌സ് ഫീസ്. രണ്ടായിരം രൂപയ്ക്ക് ഞാന്‍ നാല് ചുരിദാര്‍ വാങ്ങി. ആ ഡ്രസ്സിട്ടാണ് അന്ന് കോഴ്‌സ് പഠിക്കാന്‍ പോയിരുന്നത്. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിച്ചശേഷം ജോലിക്ക് കയറിയപ്പോള്‍ എനിക്ക് പാര്‍ലറില്‍ നിന്നും ആദ്യം കിട്ടിയ ശമ്പളം 1500 രൂപയായിരുന്നു. പിന്നീട് അത് അയ്യായിരവും ആറായിരവുമൊക്കെയായി. പിന്നീട് സ്വന്തമായൊരു ബ്യൂട്ടിപാര്‍ലര്‍ തുടങ്ങി. ലോണെടുത്താണ് തുടങ്ങിയത്. നല്ല രീതിയിലാണ് പാര്‍ലര്‍ മുന്നോട്ട് പോയിരുന്നത്. പിന്നീട് ജീവിതത്തില്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം ആ ബ്യൂട്ടിപാര്‍ലര്‍ നഷ്ടത്തിന് കൊടുക്കേണ്ടിവന്നു. രണ്ടര ലക്ഷം രൂപ നഷ്ടത്തിലാണ് ആ പാര്‍ലര്‍ വിറ്റത്. മകനേയും കൊണ്ട് തിരുവനന്തപുരത്തേക്ക് ഒളിച്ചോട്ടം പോലെ വന്നതാണ്. ഭദ്ര എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. ഇതുവരെ 24 സീരിയലുകള്‍ ചെയ്തു. ഇന്ന് മോശമില്ലാത്ത പ്രതിഫലമുണ്ട്'', എന്ന് കൈരളി ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ശ്രീധര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.