നടന്‍ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഡ്ലി കടൈ. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് റിലീസിന് ശേഷം ലഭിക്കുന്നത്. സിനിമയുടെ കഥ മികച്ചു നില്‍ക്കുന്നുവെന്നും സെക്കന്റ് ഹാഫ് മികച്ചതാണെന്നുമാണ് ആരാധകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ചിത്രം ബോക്‌സ് ഓഫീസില്‍ കിതയ്ക്കുന്ന കാഴ്ചയാണുണ്ടാകുന്നത്. പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കളക്ഷനില്‍ വര്‍ദ്ധനവുണ്ടാകുന്നില്ല.
ഇന്ത്യയില്‍ നിന്നും സിനിമ ഇതുവരെ നേടിയത് 45.25 കോടി രൂപ ആണെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ആഗോള തലത്തില്‍ ചിത്രം 50 കോടി പിന്നിട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് വെറും 38 കോടി മാത്രമാണ് സിനിമയ്ക്ക് ഇതുവരെ നേടാനായത്. ആദ്യ ദിവസങ്ങളില്‍ വലിയ കുതിപ്പ് സിനിമയ്ക്ക് ലഭിച്ചെങ്കിലും തുടര്‍ന്നുള്ള ദിനങ്ങളില്‍ അത് തുടരാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ല. കാന്താരയുടെ റിലീസ് ഇഡ്‌ലി കടൈയെ ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.