മഹേഷ് നാരായണ്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം 'പേട്രിയറ്റ്' ലൊക്കേഷനില്‍ എത്തിയ മമ്മൂട്ടിയുടെ കാല്‍ തൊട്ട് വണങ്ങി അനുരാഗ് കശ്യപ്. ഇന്നലെ ഹൈദരാബാദിലെത്തിയ മമ്മൂട്ടി കാറില്‍ നിന്നിറങ്ങുമ്പോള്‍ അനുരാഗ് കശ്യപ് ക്ഷമയോടെ കാത്തിരിക്കുന്നതും തുടര്‍ന്ന് സംസാരിക്കുന്നതിനിടയില്‍ മമ്മൂട്ടിയുടെ കാല്‍ തൊട്ട് വണങ്ങുന്നതും വീഡിയോയില്‍ കാണാം. രണ്ട്‌പേരും ഒരുമിക്കുന്നൊരു ചിത്രം പ്രതീക്ഷിക്കാമോ എന്നാണ് വീഡിയോക്ക് താഴെ ആരാധകര്‍ കമന്റുമായി എത്തിയത്. പേട്രിയറ്റില്‍ അനുരാഗ് കശ്യപ് വില്ലനായി എത്തുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.
അതേസമയം ഇന്ന് 9 മണിയോടെ മമ്മൂട്ടി മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സെറ്റിലെത്തും. 7 മാസത്തിന് ശേഷമാണ് മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നത്.