മുന്‍നിര നായികമാര്‍ ആഗ്രഹിക്കുന്നതാണ് കല്‍ക്കിയിലെ നായിക വേഷം. എന്നാല്‍ കല്‍ക്കിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ വൈജയന്തി മൂവീസ് ഇതുവരെയും ഓഫീഷ്യലായി ആരായിരിക്കും നായികയെന്ന് തുറന്നു പറഞ്ഞിട്ടില്ല. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നു അനുഷ്‌ക ഷെട്ടിയായിരിക്കും ആ നായികയെന്ന്.
പ്രഭാസ്- അനുഷ്‌ക ജോഡികളെ വീണ്ടും ബിഗ്സ്‌ക്രീനില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരുടെയും ആരാധകര്‍. ബാഹുബലിയിലാണ് ഇരുവരെയും അവസാനമായി പ്രേക്ഷകര്‍ കണ്ടത്. ഇവരൊന്നിച്ചാല്‍ അടുത്ത സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന് ഉറപ്പെന്ന് ആരാധകര്‍ അടിവരയിട്ടു പറയുന്നു. 'ഘാട്ടി' എന്ന ചിത്രമാണ് അനുഷ്‌കയുടേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.
ഒരുവശത്ത് എന്തുകൊണ്ട് ദീപിക പദുകോണ്‍ കല്‍ക്കിയില്‍ നിന്ന് മാറിനിന്നുവെന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. വൈജയന്തി മൂവീസുമായി പ്രതിഫലത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മാറിയെതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് കല്‍ക്കിയുടെ സീക്വലില്‍ നിന്ന് ദീപിക പദുകോണിനെ ഒഴിവാക്കുന്നതായി വൈജയന്തി മൂവീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.