തന്റെ 23-ാം വയസിലാണ് തനിക്ക് ആദ്യത്തെ ബാന്‍ ലഭിക്കുന്നതെന്നും അതിന് ശേഷം ഒരുപാട് മോശമായിട്ടുള്ള കമന്റുകള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് ഷെയിന്‍ നിഗം. ഉമ്മയുടെ സാനിധ്യം കൊണ്ടാണ് താന്‍ പിടിച്ചുനിന്നിട്ടുള്ളത്. ഇന്ന് അതെല്ലാം താന്‍ മറികടന്നു എന്നും ഷെയിന്‍ പറഞ്ഞു. കരിയറില്‍ സൈബര്‍ ബുള്ളിയിങ് ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം.
'എന്റെ കരിയറിലെ ആദ്യത്തെ ബാന്‍ ലഭിച്ചത് എന്റെ 23-ാം വയസിലാണ്. പ്രൊഡ്യൂസഴ്‌സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്നാണ് ബാന്‍ ലഭിച്ചത്. ആ സംഭവത്തിന് ശേഷം ഒരുപാട് നെഗറ്റിവായും മോശമായിട്ടുള്ള കമന്റുകളും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി എനിക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ അത് സിനിമയിലൂടെ മാത്രമാണെന്ന്. നിലവില്‍ ഞാന്‍ അതിനെ മറികടന്നു. ഇപ്പോള്‍ എന്നെ അത് ബാധിക്കാറില്ല. എന്റെ കൂടെ എപ്പോഴും നിന്നിട്ടുള്ള ആളാണ് എന്റെ ഉമ്മ. ഉമ്മയുടെ സാനിധ്യം കൊണ്ടാണ് ഞാന്‍ പിടിച്ചുനിന്നിട്ടുള്ളത്. ഉപ്പയുടെ മരണശേഷം എനിക്ക് എല്ലാകാര്യത്തിലും പേടി ആയിരുന്നു. ഇപ്പോള്‍ ഉമ്മച്ചിയും ഞാനും കൂള്‍ ആണ്', ഷെയിന്‍ നിഗത്തിന്റെ വാക്കുകള്‍.