
















സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പു വച്ചത് ഒക്ടോബര്‍ 17ന്. ഒക്ടോബര്‍ 16ന് തയാറാക്കിയ എംഒയുവിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. നേരത്തെ പിഎം ശ്രീയില്‍ ഒപ്പു വച്ചെങ്കിലും 22ന് ചേര്‍ന്ന മന്ത്രിസഭയില്‍ ഇക്കാര്യം അറിയിച്ചിരുന്നില്ല. പിഎം ശ്രീക്കെതിരെ സിപിഐ മന്ത്രിസഭാ യോഗത്തില്‍ രംഗത്തെത്തിയിരുന്നു.എന്നാല്‍ ഇതിന് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചത് സംബന്ധിച്ച വിവരം പുറത്തുവരുന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഒക്ടോബര്‍ 17ന് പദ്ധതിയില്‍ ഒപ്പിട്ട വിവരം സിപിഐയില്‍ നിന്നടക്കം മറച്ചുവയ്ക്കുകയായിരുന്നു. അതേസമയം, ഒരു സ്‌കൂളിന് പിഎം ശ്രീ നല്‍കിയാല്‍ അത് പീന്നീട് മാറ്റാനാകില്ല. അധ്യാപകരെ നിരന്തരം വിലയിരുത്താന്‍ സംവിധാനം വരും.
ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പാക്കുമെന്നും മുഴുവന്‍ സംസ്ഥാനത്തിനും ഇത് ബാധകമാണെന്നും പറഞ്ഞാണ് എംഒയുവിലെ നിബന്ധനകള്‍ തുടങ്ങുന്നത്. പിഎം ശ്രീ പദ്ധതി സ്‌കൂളുകളുടെ പ്രധാന ലക്ഷ്യമെന്നും എംഒയു പറയുന്നുണ്ട്. പിഎംശ്രീയില്‍ സിപിഎം മുന്നണി മര്യാദ ലംഘിച്ചെന്നും പിഎം ശ്രീ ധാരണ സംബന്ധിച്ച് സിപിഐ ഇരുട്ടിലാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.